‘പ്രണയമുണ്ടായിട്ടുണ്ട്, പക്ഷെ ആ സ്‌നേഹം തിരിച്ച് കിട്ടിയോ എന്ന് സംശയമാണ്’; കല്യാണി പ്രിയദര്‍ശന്‍

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ മനസില്‍ വളരെ വേഗം ഇടം നേടിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. കല്യാണിയുടെ ക്യൂട്ട് നസ് തന്നെയാണ് താരത്തെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നതും. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളില്‍ കല്യാണി…

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ മനസില്‍ വളരെ വേഗം ഇടം നേടിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. കല്യാണിയുടെ ക്യൂട്ട് നസ് തന്നെയാണ് താരത്തെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നതും. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളില്‍ കല്യാണി വേഷമിട്ടു. ടൊവിനോയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യാണ് കല്യാണിയുടെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കല്യാണി നല്‍കിയ ഇന്റര്‍വ്യുകളൊക്കെ ഇപ്പോള്‍ വൈറലാണ്. ഇതിനിടെ സഹതാരവുമായി പ്രണയത്തിലായിട്ടുണ്ടോ എന്ന് ചോദിച്ച് രസകരമായൊരു ചോദ്യവുമായിട്ടാണ് കല്യാണിയിപ്പോള്‍ എത്തിയിരിക്കുന്നത്.

സിനിമയിലേക്ക് വന്നത് മുതലുള്ള ജീവിതത്തെ കുറിച്ചും മാതാപിതാക്കളെ പറ്റിയുമൊക്കെ കല്യാണി മനസ് തുറന്നിരുന്നു. എന്നാല്‍ കല്യാണി ആരെങ്കിലുമായി പ്രണയത്തിലാണോ എന്ന ചോദ്യങ്ങള്‍ക്ക് കല്യാണി മറുപടി പറഞ്ഞിരുന്നില്ല. നേരത്തേ, പ്രണവ് മോഹന്‍ലാലുമായി ചേര്‍ത്ത് കല്യാണിയുടെ പേരില്‍ ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നെങ്കിലും ഇതിലൊന്നും സത്യമില്ലെന്ന് താരം പറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ കല്യാണി പങ്കുവെച്ച പുതിയ ഫോട്ടോയും അതിന് താഴെ നല്‍കിയ ക്യാപ്ഷനുമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. അവര്‍: നിങ്ങള്‍ സഹനടന്മാരില്‍ ഒരാളുമായി എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ? ഞാന്‍: ഉണ്ട്, പക്ഷേ ആ സ്നേഹം തിരികെ ലഭിച്ചെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല എന്ന ക്യാപ്ഷനോടെയാണ് കല്യാണി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒരു സംഭാഷണം പോലെ തോന്നുമെങ്കിലും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറഞ്ഞ രീതിയായാണ് കല്യാണിയിത് അവതരിപ്പിച്ചിരിക്കുന്നത്.
ഈ ക്യാപ്ഷനൊപ്പം കല്യാണി നല്‍കിയ ചിത്രമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ചുരുണ്ട രോമമുള്ള ഒരു പട്ടിക്കുട്ടിയെ എടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് കല്യാണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് ഉമ്മ കൊടുക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. കല്യാണിയുടെ പുതിയ സിനിമയിലും ഈ പട്ടിക്കുട്ടി ഉണ്ട്. ഇതാണോ താരം പറഞ്ഞ സഹതാരമെന്നും ആരാധകര്‍ക്ക് സംശയമുണ്ട്. ഞങ്ങളുദ്ദേശിച്ച സഹതാരമിതല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.