‘കുറച്ചു നാളുകളായി ഉറങ്ങിയിട്ട്, കാര്യങ്ങള്‍ പഴയതുപോലല്ല: പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്ത് ദുല്‍ഖര്‍

യുവ നടന്‍ ദുല്‍ഖര്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്. താരത്തിന് എന്തു പറ്റിയെന്ന ആശങ്കയിലാണ് ആരാധകര്‍. ‘ഞാന്‍ ഉറങ്ങിയിട്ട് ഏറെയായി’ എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍…

യുവ നടന്‍ ദുല്‍ഖര്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്. താരത്തിന് എന്തു പറ്റിയെന്ന ആശങ്കയിലാണ് ആരാധകര്‍. ‘ഞാന്‍ ഉറങ്ങിയിട്ട് ഏറെയായി’ എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോ പിന്നീട് താരം പിന്‍വലിച്ചെങ്കിലും ആരാധകര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തുവച്ചതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

https://twitter.com/preethamtweets_/status/1675572060259749889?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1675572060259749889%7Ctwgr%5Ed4d7af2252381a9c5c6b1fd13a7d33b5f78d8b44%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2023%2F07%2F03%2Fdulquer-salmaans-cryptic-post-leaves-fans-worried.html

അതേസമയം ഏതെങ്കിലും പ്രൊമോഷന്റെ ഭാഗമായാണോ ഇങ്ങനെയൊരു വീഡിയോ എന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്. ”കുറച്ചു നാളുകളായി ഉറങ്ങിയിട്ട്. ആദ്യമായി ജീവിതത്തില്‍ ചില കാര്യങ്ങള്‍ നേരിടേണ്ടി വന്നു. കാര്യങ്ങള്‍ ഒന്നും പഴയപടിയല്ല. നേരിടേണ്ടി വന്നതൊന്നും മനസ്സില്‍ നിന്നും കളയാന്‍ പറ്റുന്നില്ല. എനിക്ക് കൂടുതല്‍ പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്നെ അതിന് അനുവദിക്കുമെന്ന് തോന്നുന്നില്ല.”എന്നാണ് വീഡിയോയില്‍ ദുല്‍ഖര്‍ പറയുന്നത്. ദുല്‍ഖര്‍ എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടോയെന്നും ചിലര്‍ സംശയിക്കുന്നുണ്ട്.

അതേസമയം മോളിവുഡ് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്ത. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായ ‘കിംഗ് ഓഫ് കൊത്ത’യുടെ റിലീസ് തീയതി പുറത്തുവന്നിട്ടുണ്ട്. ചിത്രം ഓഗസ്റ്റ് 24 ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ മാത്രം ഇരുനൂറിലേറെ സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക.