ഞാന്‍ അറിഞ്ഞിരുന്നില്ല..! നിരാശയുണ്ട്! ഇന്ദ്രന്‍സിനെ ചേര്‍ത്തുപിടിച്ച് ദുര്‍ഗ കൃഷ്ണ

നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാത്തതിലുള്ള സങ്കടവും നിരാശയും രേഖപ്പെടുത്തി നടി ദുര്‍ഗ കൃഷ്ണയും രംഗത്ത് എത്തി. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് താരം പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.…

നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാത്തതിലുള്ള സങ്കടവും നിരാശയും രേഖപ്പെടുത്തി നടി ദുര്‍ഗ കൃഷ്ണയും രംഗത്ത് എത്തി. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് താരം പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പുരസ്‌ക്കാരം കിട്ടിയ സിനിമകളും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും നൂറു ശതമാനം അര്‍ഹതയുള്ളവര്‍ തന്നെയാണ് എന്ന് പറഞ്ഞ താരം, മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വിട്ടിരിക്കുകയാണ്.

ഇന്ദ്രന്‍സിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമയായ ഉടല്‍ എന്ന സിനിമയും അവാര്‍ഡിന് മത്സരിച്ചിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ താരം പുറത്ത് വിട്ടിരിക്കുന്നത്. ഉടല്‍ എന്ന ഞങ്ങളുടെ ചിത്രം അവാര്‍ഡിന് മത്സരിച്ചിരുന്ന വിവരം സത്യത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല എന്നാണ് നടി ദുര്‍ഗ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷകളുടെ അമിതഭാരം തനിക്ക് ഉണ്ടായിരുന്നില്ല എന്നും താരം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നു. ഉടല്‍ എന്ന സിനിമ ലൊക്കേഷനില്‍ വെച്ചുള്ള ഫോട്ടോ പങ്കുവെച്ചാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

പ്രേക്ഷക പ്രശംസ അങ്ങേയറ്റം ലഭിച്ച കഥാപാത്രമായിരുന്നു ഉടല്‍ എന്ന സിനിമയില്‍ ഇന്ദ്രന്‍സിന്റേത്. എന്റെ ചാച്ചന് (ഇന്ദ്രന്‍സ് ചേട്ടന്) ഒരു പുരസ്‌ക്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടാത്തതില്‍ സ്വാഭാവികമായും നിരാശയുണ്ടെന്നാണ് ദുര്‍ഗ കുറിയ്ക്കുന്നത്. ദുര്‍ഗ കൃഷ്ണയാണ് ഉടലില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയത്. ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിക്കാത്തതിന്റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ല, എനിക്ക് അറിയില്ല..

എന്നാണ് നടി പറയുന്നത്. മറ്റു ചിത്രങ്ങളെ പോലെ ഹോം ഒരു നല്ല ചിത്രമായിരുന്നു. ഞങ്ങളുടെ ഉടലും. രണ്ടിലും ഇന്ദ്രന്‍സ് ചേട്ടന്റെ അസാമാന്യ പ്രകടനവും ആയിരുന്നു. ഈ ചിത്രങ്ങളുടെ വിജയം തന്നെയാണ് ശരിക്കുമുള്ള പുരസ്‌ക്കാരം എന്നും ദുര്‍ഗ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചു.