‘സ്വന്തം അമ്മയെ തള്ളികളഞ്ഞവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരെ ഫോളോ ചെയ്യ്തിട്ട് എന്ത് മഹത്വം’.. മഞ്ജുവാര്യരെ തള്ളിയ മീനാക്ഷിയ്ക്ക് രൂക്ഷ വിമര്‍ശനം

ഇന്‍സ്റ്റഗ്രാമില്‍ 138 കെ. ആരാധകര്‍ ഫോളോ ചെയ്യുന്ന ദിലീപിന്റെ മകള്‍ മീനാക്ഷി ഫോളോ ചെയ്യുന്നത് വെറും 42 പേരെ മാത്രമാണ്. അതില്‍ ഒരു മലയാള നടന്‍ മാത്രമേയുള്ളൂ എന്നതും ഏറെ കൗതുകകരമായ കാര്യമായിരുന്നു. അതുകൊണ്ടു…

ഇന്‍സ്റ്റഗ്രാമില്‍ 138 കെ. ആരാധകര്‍ ഫോളോ ചെയ്യുന്ന ദിലീപിന്റെ മകള്‍ മീനാക്ഷി ഫോളോ ചെയ്യുന്നത് വെറും 42 പേരെ മാത്രമാണ്. അതില്‍ ഒരു മലയാള നടന്‍ മാത്രമേയുള്ളൂ എന്നതും ഏറെ കൗതുകകരമായ കാര്യമായിരുന്നു. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം തങ്ങളുടെ വാര്‍ത്തകളലൂടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്ക് ലഭിച്ചിട്ടുള്ള കമന്റുകളും ഏറെയാണ്.

പലരും ഇതിനെ തികച്ചും വൈകാരികമായിത്തന്നെയാണ് നോക്കിക്കാണുന്നത്. കാരണം, ദിലീപ് മഞ്ജു വാര്യര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ തുടക്കം മുതല്‍ മീനാക്ഷിക്കു പിന്നാലെയും പാഞ്ഞിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള വഷയത്തില്‍ അച്ഛനൊപ്പം നിന്ന മീനാക്ഷി അന്നു മുതല്‍ ഏറെ പഴി കേള്‍ക്കുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള താരപുത്രിയുടെ ഈ റിപ്പോര്‍ട്ടുകളോടും വിമര്‍ശനാത്മക നിലപാടാണ് പലരും സ്വീകരിച്ചിരിക്കുന്നത്.

അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമന്റ് ഇങ്ങനെയാണ്, ‘സ്വന്തം അമ്മയെ തള്ളികളഞ്ഞവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരെ ഫോളോ ചെയ്യ്തിട്ട് എന്ത് മഹത്വം’…

വാര്‍ത്ത ഇന്‍സ്റ്റഗ്രാം ഫോളാവറെ കുറിച്ചാണെങ്കിലും കമന്റുകള്‍ ഏറെയും കുടുംബവുമായി ബന്ധപ്പെട്ടുള്ളത് തന്നെയാണ്. മീനാക്ഷിയ്ക്ക് മാതൃത്വത്തിന്റെ മഹത്വം അറിയില്ലെന്നും അത് അധികം വൈകാതെ തിരിച്ചറിയുമ്പോള്‍ അമ്മയാണ് ശരിയെന്ന് തിരിച്ചറിയുമെന്നും കമന്റുകളുണ്ട്.

ആരെ ഫോളോ ചെയ്താലും അച്ഛനെ ഫോളോ ചെയ്യരുത്, അമ്മയെ ഫോളോ ചെയ്യുക, അല്ലെങ്കില്‍ മോള്‍ടെ അവസ്ഥ അച്ഛന്റെ പോലെ ഗോവിന്ദ എന്നും പറയുന്നു ചിലര്‍.

അഭിനയ രംഗത്തേയ്ക്ക് എത്തിയില്ലെങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷി മലയാളിയ്ക്ക് ഏറെ സുപരിചിതയാണ് . സെലിബ്രേറ്റിയായി ജനിച്ച് പിന്നീടിങ്ങോട്ട് കാമറ കണ്ണുകള്‍ അവള്‍ക്ക് പിന്നാലെ കൂടി. ഇപ്പോഴിതാ മീനാക്ഷി വളര്‍ന്ന് വലിയ പെണ്‍കുട്ടിയായിരിക്കുന്നു. മീനാക്ഷിയ്ക്ക് പ്രണയമുണ്ടോ എന്നത് ഉള്‍പ്പെടെ തെരഞ്ഞുകൊണ്ടിരിക്കുന്നവര്‍ ഏറെയാണ്.

അതിനിടെയാണ് മീനാക്ഷി ഫോളോ ചെയ്യുന്ന മലയാളത്തിലെ ഏക യുവനടന്‍ ആര് എന്നത് വെളിപ്പെട്ടിരിക്കുന്നത്. അത് മറ്റാരുമല്ല, ദുല്‍ഖര്‍ സല്‍മാനായിരുന്നു. മറ്റൊരു നടന്മാരെയും താര പുത്രി ഫോളോ ചെയ്യുന്നില്ല. സോഷ്യല്‍ മീഡിയയില്‍ വളരെ പൂര്‍വമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളു. എങ്കിലും താരം പങ്കുവെക്കാറുള്ള ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുമുണ്ട്.

ബോളിവുഡ് സുന്ദരിമാരായ ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, മലയാളത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, സനുഷ, അപര്‍ണ ബാലമുരളി, മീര നന്ദന്‍, ശ്രിന്ദ, നമിത, താരപുത്രിയായ മാളവിക ജയറാം സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ എന്നിവരെയാണ് മീനാക്ഷി അങ്ങോട്ട് ഫോളോ ചെയ്യുന്നത്.