എട്ട് വർഷങ്ങൾക്കുശേഷം ഹാസ്യ സാമ്രാട്ടിന്‍റെ തിരിച്ചു വരവ് ‘സിബിഐ 5’ലുടെ

വാഹനാപകടത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുന്ന നടൻ ജഗതി ശ്രീകുമാര്‍ ഇന്നലെയാണ്(ജനുവരി 5) തന്‍റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അദ്ദേഹത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ സിനിമയിലേക്കുള്ള മടങ്ങിവരവ് വാര്‍ത്തയും…

വാഹനാപകടത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുന്ന നടൻ ജഗതി ശ്രീകുമാര്‍ ഇന്നലെയാണ്(ജനുവരി 5) തന്‍റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അദ്ദേഹത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ സിനിമയിലേക്കുള്ള മടങ്ങിവരവ് വാര്‍ത്തയും പുറത്തു വന്നിരിക്കുകയാണ്.

 

പിറന്നാളാഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ മകന്‍ രാജ് കുമാര്‍ പങ്കുവെച്ചിട്ടുള്ളൊരു വീഡിയോയിലാണ് ജഗതി സിനിമയിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. കെ.മധു ഒരുക്കുന്ന സിബിഐ 5ലേക്കും വിളി വന്നിട്ടുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനകം രണ്ട് പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി നോക്കിയ ശേഷം മാത്രമേ ഇതിൽ  അന്തിമ തീരുമാനം ഉണ്ടാകൂ എന്നും സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സിബിഐ ഓഫീസര്‍ വിക്രമായി അദ്ദേഹത്തിന്‍റെ മടങ്ങിവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ഇതോടെ ആരാധകര്‍. എസ്.എൻ സ്വാമി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ജഗതി ശ്രീകുമാറിന്‍റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിക്ക് ഇണങ്ങിയ രീതിയിലുള്ളതായിരിക്കും വേഷമെന്നും അറിയിച്ചിട്ടുണ്ട്.

 

മുകേഷ്, സായ് കുമാര്‍ തുടങ്ങിയവരും സിബിഐ 5-ൽ അഭിനയിക്കുന്നുണ്ട്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയുമാണ്. രത്തീന അര്‍ഷാദ് ഒരുക്കുന്ന ചിത്രം,  അമൽ നീരദ് ഒരുക്കുന്ന ബിഗ് ബി രണ്ടാം ഭാഗം  എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാകും മമ്മൂട്ടി സിബിഐ 5ൽ അഭിനയിക്കാനെത്തുക. ഇപ്പോള്‍ മുടിയും താടിയും വളര്‍ത്തിയ ലുക്കിലാണ് അദ്ദേഹം. ഈ രണ്ട് സിനിമകള്‍ക്കും ഇതേ ലുക്കിലാകും അഭിനയിക്കുന്നത് അതിന് ശേഷമാകും സിബിഐ ലുക്കിനായി അദ്ദേഹം മുടിയും താടിയും മുറിക്കുക.