Film News

‘പ്രചോദനമാണ് എല്ലാത്തിനും തുടക്കം’; പുതിയ വർക്കൗട്ട് വിഡിയോയുമായി മോഹൻലാൽ

ലാലേട്ടനെക്കുറിച്ച്  പറയുമ്പോൾ മലയാളികൾ പലപ്പോഴും മടിക്കാതെ ആവർത്തിക്കുന്ന വാക്കാണ് നമ്മുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ എന്ന് അല്ലേ.  അതേ അത്രയ്ക്കും സിംമ്പിൾ ആണ് മോഹൻലാൽ എന്ന താരം.  അതുകൊണ്ടുതന്നെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഓരോന്നും ആരാധകർ നെഞ്ചോട് ചേർത്തുവച്ചാണ് സ്വീകരിക്കുന്നതും.

തന്റെ മെയ്‌വഴക്കത്തിലൂടെ  പലതവണ താരം ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. സിനിമയിലെ  ആക്‌ഷൻ രംഗങ്ങളിൽ അദ്ദേഹത്തിന്റെ ശരീര ചലനങ്ങൾ ഇതിനുദാഹരണമാണ്. ശരീരസൗന്ദര്യത്തിന്റെ കാര്യത്തിൽ അല്ലെങ്കിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഒരു താരം കൂടിയാണ് മോഹൻലാൽ.

ഇപ്പോഴിതാ ആരാധകർക്കായി തന്റെ ഒരു ദിവസത്തെ വർക്കൗട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ശരീര വ്യായാമത്തിനു വേണ്ടി മോഹൻലാൽ ജിമ്മിലേയ്ക്ക് എത്തുന്നതും തുടർന്ന് ഫിറ്റ്നസ് പരിശീലകനൊപ്പം വ്യായാമം ചെയ്യുന്നതുമാണ് വിഡിയോയില്‍. ‘മോട്ടിവേഷനാണ് എന്തും തുടങ്ങാൻ നിങ്ങളെ സഹായിക്കുന്നത്. ശീലം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക’…വിഡിയോയ്‌ക്കൊപ്പം മോഹൻലാൽ കുറിക്കുന്നു.

Trending

To Top