അവന്മാരെന്റെ ഫോട്ടോ എടുത്തു, പിണങ്ങി പാപ്പാന്റെ അടുത്ത് ചെന്ന് പരാതി പറയുന്ന ആനക്കുട്ടി ( വീഡിയോ )

ഒരു ആന തന്റെ പാപ്പാനോട് പരാതി പറയുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, തിരുച്ചിറപ്പള്ളി ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനകുട്ടിയായ ആണ്ടാൾ ആണ് തന്റെ ഫോട്ടോ എടുക്കുന്നതിൽ പിണങ്ങി പാപ്പാനോട്…

ഒരു ആന തന്റെ പാപ്പാനോട് പരാതി പറയുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, തിരുച്ചിറപ്പള്ളി ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനകുട്ടിയായ ആണ്ടാൾ ആണ് തന്റെ ഫോട്ടോ എടുക്കുന്നതിൽ പിണങ്ങി പാപ്പാനോട് പോയി പരാതി പറയുന്നത്. ആണ്ടാൾ പൊതുവെ ഭയങ്കര നാണക്കാരിയാണ് അതുകൊണ്ട് തന്നെ ആളുകൾ കൂട്ടം കൂടി തന്റെ ഫോട്ടോ എടുക്കുന്നത് ആണ്ടാളിനു ഇഷ്ടമല്ല. അങ്ങനെ കുറച്ച് പേർ തന്റെ ഫോട്ടോ എടുക്കുന്നതിൽ സഹികെട്ട് പാപ്പാനോട് പോയി പറഞ്ഞിരിക്കുകയാണ്  ഈ കുട്ടി ആന.

വീഡിയോയിലെ ആനയും പാപ്പാനും തമ്മിലുള്ള സംഭാഷണമാണ് ആളുകളുടെ മനസ്സ് കീഴടക്കുന്നത്. തന്റെ പാപ്പാന്റെ ചോദ്യത്തിൽ പ്രത്യേക ശബ്ദത്തിൽ ആണ്ടാൾ മറുപടി നൽകുന്നത് വീഡിയോയിൽ കാണുവാൻ സാധിക്കും. സ്നേഹത്തോടെ ആനയുടെ തുമ്പികൈയിൽ തഴുകി കൊണ്ടാണ് പാപ്പന്റെ ചോദ്യം. ക്ഷേത്രമതില്കെട്ടിൽ ഇരിക്കുന്ന പാപ്പാന്റെ അടുത്ത് ചെന്നാണ് ആണ്ടാളിന്റെ പരാതി ബോധിപ്പിക്കൽ. ആനക്കുട്ടിയും പാപ്പാനും തമ്മിലുള്ള സ്നേഹം ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും, സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ് ഈ വീഡിയോ ഇപ്പോൾ