Film News

വീടിനകത്ത് കയറി രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ച് പുറത്തേക്ക്!!!! കൗതുകം നിറച്ച് ആനയുടെ വീഡിയോ

Published by
Anu B

സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത വീഡിയോകള്‍ വൈറലാകാറുണ്ട്. മൃഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും എല്ലാം രസകരമായ വീഡിയോകള്‍ ആരാധകര്‍ ഏറെയാണ്. ഇപ്പോഴും രസകരമായ ഒരു വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഒരു ആനയുടെ വീഡിയോയാണ് കണ്ടിട്ടും കണ്ടിട്ടും മതിവരാത്തത്.

ഒരു ആന വീട്ടിനകത്ത് നിന്ന് ഇറങ്ങിവരുന്നതാണ് വീഡിയോ. തനിക്കേറെ പ്രിയപ്പെട്ട ഒരു പലഹാരം കഴിക്കാന്‍ വീട്ടിലെത്തി, അവിടെ നിന്ന് ആഹാരം കഴിച്ച് വീട്ടുകാരനെ പോലെ ഇറങ്ങി വരുന്ന ആന എന്നുപറഞ്ഞാണ് വീഡിയോ വൈറലാകുന്നത്.

ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് ഈ കൗതുകകരമായ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടിലെ ചെറിയ വാതിലില്‍ നിന്നും ഞെരുങ്ങി പുറത്തേക്ക് ഇറങ്ങുന്ന ആനയാണ് വീഡിയോയില്‍. വീടിനും വാതിലിനും ഒരു തരത്തിലും കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ അതീവ ശ്രദ്ധയോടെയാണ് ആന ഇറങ്ങിവരുന്നത്.

”പ്രിയപ്പെട്ട ഭക്ഷണസാധനങ്ങളുടെ കാര്യത്തില്‍ തടസ്സങ്ങള്‍ ഒന്നും അവര്‍ക്ക് പ്രശ്നമല്ല. രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങുന്ന സൗമ്യനായ കൊമ്പന്‍”- എന്നു പറഞ്ഞാണ് സുശാന്ത നന്ദ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.