Film News

എമ്പുരാന്‍ ആദ്യ ഷെഡ്യൂള്‍ കാര്‍ഗിലില്‍!!! മോഹന്‍ലാല്‍ ഇല്ല

മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍. ഹിറ്റ് ചിത്രങ്ങളൊരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശീര്‍വാദ് സിനിമാസിനൊപ്പം മലയാളത്തിലേക്ക് എത്തുകയാണ് എമ്പുരാന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് എമ്പുരാന്‍ എത്തുന്നത്.

ഇന്നലെയാണ് ചിത്രത്തിന്റെ കാത്തിരുന്ന പ്രഖ്യാപനം എത്തിയത്. ഒക്ടോബര്‍ അഞ്ചിനാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. സിനിമയുടെ ആദ്യ ലൊക്കേഷന്‍ കാര്‍ഗിലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാര്‍ഗില്‍ ഷെഡ്യൂളില്‍ മോഹന്‍ലാലിന്റെ അബ്രാം ഖുറേഷി ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

ബ്രഹ്‌മാണ്ഡ ബജറ്റില്‍ ഒരുങ്ങുന്ന എമ്പുരാന്‍ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. പല ഷെഡ്യൂളുകളിലായിട്ടായിരിക്കും സിനിമ ചിത്രീകരിക്കുക. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തിലും ഉണ്ടാകും

മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവ് തന്നെയാണ് ഛായാഗ്രണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ചെയ്യുന്നത് ദീപക് ദേവും ആണ്.

Trending

To Top