‘ബിഗ് ബഡ്ജറ്റ് സിനിമകളിലെ റൊമാന്റിക് സീനുകള്‍ നാടിന് ആപത്തോ’

വിജയ് ദേവരക്കൊണ്ട നായകനായെത്തിയ ലൈഗര്‍ തിയേറ്ററില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ബ്രഹ്‌മാസ്ത്ര സമ്മിശ്ര പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഈ ചിത്രങ്ങളെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ബിഗ് ബഡ്ജറ്റ് സിനിമകളിലെ റൊമാന്റിക്…

വിജയ് ദേവരക്കൊണ്ട നായകനായെത്തിയ ലൈഗര്‍ തിയേറ്ററില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ബ്രഹ്‌മാസ്ത്ര സമ്മിശ്ര പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഈ ചിത്രങ്ങളെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘ബിഗ് ബഡ്ജറ്റ് സിനിമകളിലെ റൊമാന്റിക് സീനുകള്‍ നാടിന് ആപത്തോ’ എന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പ് മൂവീ ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ ഇറങ്ങുന്ന ഭൂരിഭാഗം ബിഗ് ബഡ്ജറ്റ് സിനിമകളിലും ഏറ്റവും വെറുപ്പിക്കുന്ന ഘടകമായി മാറിയിരിക്കുന്നു റൊമാന്റിക് സീനുകള്‍. വളരെ കുറച്ചു മാത്രം സിനിമകളാണ് ഇതിനൊരു അപവാദമായിട്ടുള്ളതെന്ന് ഉണ്ണികൃഷ്ണന്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

അടുത്തിടെ ലൈഗര്‍ എന്നൊരു ‘പാന്‍ പരാഗ്’ ഇന്ത്യന്‍ സിനിമ കണ്ടിരുന്നു. സ്‌ക്രീനിലെ കഥാപാത്രങ്ങളെ തൊടാനുള്ള ടെക്‌നോളജി ഉണ്ടായിരുന്നെങ്കില്‍, അതിലെ നായികയ്ക്ക് മിഥുനത്തിലെ ഇന്നസെന്റിനെ പോലെ ‘ചെപ്പക്കുറ്റിക്കു’ ഒരെണ്ണം കൊടുക്കാന്‍ പല തവണ കൈ തരിച്ചതാണ്.
ഇന്നലെ കണ്ട ബ്രഹ്‌മാസ്ത്രയില്‍ അത്രയൊന്നും വെറുപ്പിക്കല്‍ ഇല്ലെങ്കിലും, ക്ലിഷേ റൊമാന്‍സ് സീനുകള്‍ പലപ്പോഴും സിനിമയുടെ മൂഡ് കളയുന്നുണ്ട്. പല ഡയലോഗുകള്‍ക്കും കൂവാന്‍ വരെ തോന്നിപ്പോയി.
ഇതു കേവലം രണ്ടു ചിത്രങ്ങളുടെ മാത്രം കാര്യമല്ല. ഒരുകാലത്ത് തമിഴിലും തെലുങ്കിലും ഇതിന്റെ ultimate രൂപം കണ്ടിട്ടുണ്ട്. അതില്‍ ഹന്‍സിക എന്നൊരു നടിയെ സ്മരിക്കുന്നു.??????????..


ഇത്തരം നായികമാരെ കാണുമ്പോള്‍ എത്രയോ തവണ പ്രാര്ഥിച്ചിട്ടുണ്ട്, വില്ലന്‍ ഇവളെ ആദ്യമേ തന്നെ അടിച്ചോ, വെടിവച്ചോ കൊന്നിരുന്നെങ്കില്‍ എന്ന്.????
ഇനിയും എത്ര എത്ര cuteness overloaded നായികമാരെ കാണാന്‍ ഇരിക്കുന്നു. ??.. ഇതൊക്കെ ഷൂട് ചെയ്യുന്ന സമയത്ത് ഒരുത്തനും ബോധമുണ്ടാവില്ലേ?????? സെന്‍സര്‍ ബോര്‍ഡ് ഇത്തരം സീനുകള്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.