‘സത്യം പറയാലോ ഈ സിനിമയുടെ അണിയറക്കാര്‍ ചെയ്ത ഏറ്റവും മണ്ടത്തരമാണത്’ കുറിപ്പ്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ച ഒറ്റ് എന്ന ചിത്രം തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്. ‘ഇവിടെ രണ്ടും മൂന്നും ഭാഗമുള്ള…

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ച ഒറ്റ് എന്ന ചിത്രം തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്. ‘ഇവിടെ രണ്ടും മൂന്നും ഭാഗമുള്ള സിനിമയുടെ ആദ്യ പാര്‍ട്ട് ഇറങ്ങിയിട്ട് തന്നെ ക്ലിക്ക് ആവാന്‍ അല്ലെങ്കില്‍ പ്രേക്ഷക മനസ്സ് കീഴടക്കാന്‍ കഴിയാതെ പോകുന്നു. അപ്പോഴാണ് ആദ്യ ഭാഗം ഇറക്കാതെ ആദ്യം തന്നെ രണ്ടാം ഭാഗം ഇറക്കി ആളുകളെ ബുദ്ധിമുട്ടിക്കുന്നത്’ എന്ന് അജയ് പള്ളിക്കര പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

സത്യം പറയാലോ ഈ സിനിമയുടെ അണിയറക്കാര്‍ ചെയ്ത ഏറ്റവും മണ്ടത്തരമാണ് അത്. തിയേറ്ററില്‍ റിലീസ് ചെയ്ത മലയാള സിനിമ ‘ഒറ്റ് ‘ സംവിധാനം ഫെല്ലിനി ടി പി,
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരുപാട് നല്ല അഭിപ്രായങ്ങള്‍ സിനിമയിടേതായി ഇറങ്ങിയ സമയത്ത് വന്നിരുന്നു എന്തിനായിരുന്നു എന്ന് മനസ്സിലായില്ല, അടുത്ത പാര്‍ട്ടുകള്‍ക്ക് ആയുള്ള അവസാനത്തെ രംഗങ്ങള്‍ ഞെട്ടിച്ചു എന്നും ഒരുപാട് വായിച്ചിരുന്നു എന്നാല്‍ ഒരു ഞെട്ടലും ഉണ്ടാക്കിയില്ല.
സിനിമ ‘പോര ‘ എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കഥയും, സംവിധാനവും,മേക്കിങ്ങും, അഭിനയങ്ങളും അങ്ങനെ സിനിമയുടേതായ എല്ലാം തന്നെ ഒരുപിടി താഴെ നില്‍ക്കുന്നതായിരുന്നു അല്ലെങ്കില്‍ എടുത്ത് പറയത്തക്ക ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
എന്തോ എവിടെയൊക്കെയോ വരാന്‍ ഉണ്ടെന്ന ബോധ്യം ആദ്യം മുതല്‍ അവസാനം വരെയും സിനിമ നിലനിര്‍ത്തുന്നുണ്ട്, പല രംഗങ്ങളും നമുക്ക് ഊഹിക്കാന്‍ കഴിയുന്ന രംഗങ്ങള്‍ തന്നെയായിരുന്നു,
അരവിന്ദ് സ്വാമിയുടെ പല സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും മോശം തോന്നിയത് ഇതില്‍ മാത്രമെന്നാണ് എനിക്ക് തൊന്നിയത്.

മറ്റു പ്രകടനങ്ങളിലും എടുത്ത് പറയത്തക്ക ഒന്നും ഉണ്ടായിരുന്നില്ല. ലാഗും ഒഴുക്ക് കുറവും അനുഭവപ്പെട്ടു. ബാക്ക് ഗ്രൗണ്ട് മ്യൂസികും മ്യൂസികും നന്നായില്ല ആദ്യത്തെ ഗാനം മാത്രം മുഴുവനും backwards ആയിട്ട് കാണിച്ചത് കൊണ്ട് കണ്ടിരിക്കാം എങ്കിലും അതും ശരിക്കും പോലെ തോന്നിയില്ല. കഥയും, ഓര്‍മ തിരിച്ചു കിട്ടാന്‍ വേണ്ടിയുള്ള യാത്രയും, അതില്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളും, ആക്ഷനുകളും അങ്ങനെ സിനിമ കഴിഞ്ഞപ്പോഴും ക്യാഷ് പോയല്ലോ എന്നോര്‍ത്ത് ഇരിക്കുക തന്നെയായിരുന്നുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.