Connect with us

Hi, what are you looking for?

Local News

പതിവ് തെറ്റിച്ചില്ല ദുബായില്‍ പറന്നിറങ്ങി ധീരജ്!!! ആദ്യ ഐഫോണ്‍ 14 സ്വന്തമാക്കി തൃശ്ശൂര്‍കാരന്‍ ധീരജ്

പൊതുവേ ടെക്‌നോളജി ആരാധകരാണ് യുവാക്കള്‍. പുതിയ ഫോണുകളാണ് മിക്കവരുടെയും ചോയ്‌സ്. കഴിഞ്ഞ ദിവസമാണ് ഐഫോണ്‍ 14 പുറത്തിറങ്ങിയത്. തൃശൂര്‍ സ്വദേശി ധീരജിന്റെ ആരാധനാപാത്രമാണ് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ്. അതാണ് ഐഫോണ്‍ ഇറങ്ങിയാല്‍ കൈയ്യോടെ തന്നെ ധീരജ് സ്വന്തമാക്കാന്‍ ഓടിയെത്തും. ഇത്തവണയും ധീരജ് പതിവ് തെറ്റിച്ചില്ല. ദുബായിലെത്തി ഐഫോണ്‍ 14 സ്വന്തമാക്കിയിരിക്കുകയാണ്.

എപ്പോള്‍ ഐഫോണ്‍ ഇറങ്ങിയാലും ആദ്യം അത് സ്വന്തമാക്കണമെന്ന വാശിയാണ് ധീരജിന്. അതാണ് ഐഫോണ്‍ 6 ഇറങ്ങിയപ്പോള്‍ മുതല്‍ കേരളത്തില്‍ നിന്ന് ദുബായില്‍ പോയി ആദ്യ ഐഫോണ്‍ സ്വന്തമാക്കുന്നയാളാണ് 28 കാരനായ ധീരജ്. തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയായ ധീരജ് ക്യാമറാമാനാണ്.

ധീരജ് ആദ്യം ഉപയോഗിച്ചിരുന്നത് ആന്‍ഡ്രോയിഡ് ഫോണ്‍ ആണ്. ഐഫോണ്‍ 6 പ്ലസ് മുതലാണ് ധീരജ് ഐഫോണ്‍ ആരാധകനാണ്. ഐഫോണ്‍ ഉപയോഗിച്ച് തുടങ്ങിയതോടെ അതില്‍ പിന്നെ ആപ്പിളിന്റേതല്ലാത്ത ഒരു ഫോണും ധീരജ് ഉപയോഗിച്ചിട്ടില്ല. അന്ന് മുതല്‍ ധീരജ് എല്ലാ തവണയും ഐഫോണ്‍ വാങ്ങാന്‍ ദുബായിലെത്തുന്നത് പതിവാണ്. ഐഫോണ്‍ ലോഞ്ചിന്റെ അന്ന് ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പറന്നെത്തുന്ന ധീരജിനായി ഷോറൂം അധികൃതരും കാത്തിരിക്കാറാണ്.

ആന്‍ഡ്രോയ്ഡ് ഉപയോഗിക്കാന്‍ ഈസിയാണ്. പക്ഷേ സുരക്ഷ കണക്കിലെടുത്താല്‍ ഐഫോണ്‍ തന്നെയാണ് നല്ലത്. ഒരു തവണ ഐഫോണ്‍ ഉപയോഗിച്ചാല്‍ പിന്നീടൊരിക്കലും ആന്‍ഡ്രോയിഡിലേക്ക് ആരും മടങ്ങിയില്ല. ഐഫോണിന് പുറമെ ഐമാക്, ഐപോഡ്, ഐപാഡ് എന്നിങ്ങനെ ആപ്പിളിന്റെ പല ഉപകരണങ്ങളും ധീരജിന്റെ കൈവശമുണ്ട്.

അതേസമയം, ഒരു ഫോണ്‍ വാങ്ങാന്‍ വേണ്ടി മാത്രം ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് വിമര്‍ശിക്കുന്നവരുണ്ട്. ഐഫോണ്‍ പ്രേമം കാരണം തനിക്ക് ഭ്രാന്താണെന്ന് വരെ പറഞ്ഞവരുണ്ട്. എന്നാല്‍ താന്‍ തന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നതെന്ന് ധീരജ് പറയുന്നു.

You May Also Like