എല്ലായിടത്തും തുല്യതയ്ക്കായി മുറവിളി; പീഡനത്തിന്റെ കാര്യം വരുമ്പോ മാത്രം ‘അവന്‍ ആണ് കുറ്റക്കാരന്‍’: ഡോ.അനുജ ജോസഫ്

എന്തിനും ഏതിനും തുല്യത തേടുന്നവര്‍ പീഡനത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം സ്ത്രീപക്ഷത്ത് നില്‍ക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ഏറ്റവും ഒടുവിലായി വിജയ് ബാബുവിന്റെ കേസിലും ഇതുതന്നെ അവസ്ഥ. വിഷയം പീഡനമാണോ,…

എന്തിനും ഏതിനും തുല്യത തേടുന്നവര്‍ പീഡനത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം സ്ത്രീപക്ഷത്ത് നില്‍ക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ഏറ്റവും ഒടുവിലായി വിജയ് ബാബുവിന്റെ കേസിലും ഇതുതന്നെ അവസ്ഥ. വിഷയം പീഡനമാണോ, മറുപക്ഷത്തിന് നീതി ഇല്ല. കുറ്റക്കാരന്‍ അവന്‍ തന്നെ എന്ന നിഗമത്തില്‍ ആദ്യം തന്നെ എത്തിച്ചേരും.

വിജയ്ബാബു തെറ്റ് ചെയ്‌തിട്ടുണ്ടോ ഇല്ലയൊന്നൊക്കെ പരാതിക്കാരിയായ പെങ്കൊച്ചിനും അയാൾക്കുമേ അറിയൂ വാസ്തവം. അതിനു മുന്നേ ആ പെങ്കൊച്ചിനെ നിഷ്കു ആയും, wellwisher നെ ghost ആയുമൊക്കെ ചിത്രീകരിക്കാൻ എന്തിനാ തിടുക്കം എന്നും പോസ്റ്റില്‍ ചോദിക്കുന്നു.

ഡോ.അനുജ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:

ശെടാ ഇതു കൊള്ളാല്ലോ
എല്ലായിടത്തും തുല്യത വേണോന്ന് മുറവിളിയാ,
പീഡനം ആണോ ദേണ്ടേ കിടക്കുന്നു,
അതു പിന്നെ,അതാണല്ലോ അതിന്റെ ഒരിത്!
“അവൻ ആണ് കുറ്റക്കാരൻ”മൂന്നു തരം.

 

വിജയ്ബാബു തെറ്റ് ചെയ്‌തിട്ടുണ്ടോ ഇല്ലയൊന്നൊക്കെ പരാതിക്കാരിയായ പെങ്കൊച്ചിനും അയാൾക്കുമേ അറിയൂ വാസ്തവം,

സിനിമയിൽ അവസരത്തിനായി രക്ഷകനായി കണ്ട ആളോടൊപ്പം consent ടെ sex ൽ ഏർപ്പെട്ടിട്ടുണ്ടാകാം.അതൊരു തെറ്റല്ല (പ്രായപൂർത്തിയായവർക്ക് പരസ്പര സമ്മതത്തോടെ,,,,, ആവാല്ലോ, അതാണ്)

തുടർന്നു സൗഹൃദം മാറി പരസ്പരം ചെളി വാരി എറിയലായി. ഫിലിം ഫീൽഡ് ൽ well wisher role ൽ നിന്ന വ്യക്തിയുടെ യഥാർത്ഥ മുഖം ഞാനിതാ വലിച്ചു കീറുന്നു എന്ന label ൽ ആ പെങ്കൊച്ചും,

അയ്യടാ ഞാൻ മാത്രം അങ്ങനെ നാണം കെട്ടാൽ മതിയോ, നിയമത്തെ ഒക്കെ തൃണവൽക്കരിച്ചു,
ഇതാ അവളുടെ നാമധേയം,,,,,,
എന്നും പറഞ്ഞു ‘wellwisher'(ആൾക്കെതിരെ നിയമ നടപടി ഒക്കെ എടുത്തു, നല്ല കാര്യം )

Sex നിഷേധിച്ചപ്പോൾ അടിവയറ്റിൽ തൊഴിച്ചു,മർദിച്ചു,,,,,, മേൽപ്പറഞ്ഞ ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ അയാളുടെ മോന്തക്കുറ്റിക്കു കൊച്ചേ നീ തന്നെ,(consent ഇല്ല എങ്കിൽ റേപ്പ് ആണെന്നോർക്കുക)
ഇനിയിപ്പോൾ നിയമത്തിന്റെ വഴിക്കാണേൽ അങ്ങനെ.

പറഞ്ഞു വന്നതു കുറ്റപത്രം ഒക്കെ സമർപ്പിച്ചു,
വിധി ഒക്കെ ആകട്ടെന്നെ.
അതിനു മുന്നേ ആ പെങ്കൊച്ചിനെ നിഷ്കു ആയും, wellwisher നെ ghost ആയുമൊക്കെ ചിത്രീകരിക്കാൻ എന്തിനാ തിടുക്കം.
ഇവിടെയും തുല്യ നീതി പാലിക്കപ്പെടേണ്ടേ.
അതല്ലേ അതിന്റെ ശെരി
Vijaybabu #producer #issue

Dr. Anuja Joseph,
Trivandrum.