‘നീ എന്റെ പുറത്ത് നല്‍കുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ് നല്‍കുന്നത്’ വിഘ്‌നേശ്

ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള പ്രണയജോഡികളാണ് തെന്നിന്ത്യന്‍ താരം നയന്‍താരയും വിഘ്‌നേശ് ശിവനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നയന്‍താരയെ കുറിച്ച് വിഘ്‌നേശ് പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. ‘പ്രിയപ്പെട്ട തങ്കമേ ഇപ്പോള്‍ കണ്‍മണിയും……

ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള പ്രണയജോഡികളാണ് തെന്നിന്ത്യന്‍ താരം നയന്‍താരയും വിഘ്‌നേശ് ശിവനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നയന്‍താരയെ കുറിച്ച് വിഘ്‌നേശ് പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.

‘പ്രിയപ്പെട്ട തങ്കമേ ഇപ്പോള്‍ കണ്‍മണിയും… എന്റെ ജീവിതത്തിലെ നെടുംതൂണായതിന് നന്ദി! നീ എന്റെ പുറത്ത് നല്‍കുന്ന ആ തട്ട്. ! നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ് നല്‍കുന്നത്’! എന്റെ ജീവിതത്തില്‍ എല്ലായ്പ്പോഴും ഞാന്‍ താഴ്ന്നവനും അവ്യക്തനുമായിരുന്നു! നി എന്റൊപ്പം നിന്നതു മുതല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് സാധിച്ചു, ഒരു പങ്കാളിയായി നീ എപ്പോഴും കൂടെ ഉണ്ടായിരുന്നു .. ഇതെല്ലാം എന്നെയും ഈ സിനിമയെയും പൂര്‍ണ്ണമാക്കുന്നു! നീയാണ് ഈ സിനിമ .. നീയാണ് എന്റെ വിജയം ! എന്റെ കണ്‍മണി…. ഞങ്ങള്‍ വാഗ്ദാനം ചെയ്തതും ആസൂത്രണം ചെയ്തതും പോലെ ഞങ്ങള്‍ ഒരു നല്ല സിനിമ ചെയ്തു, കാദംബരി പോലെ ഉറച്ച ഒരു കഥാപാത്രത്തെ ഞങ്ങള്‍ നിര്‍മ്മിച്ചു! കണ്‍മണിയില്‍ നിങ്ങള്‍ സന്തുഷ്ടരാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിഘ്‌നേഷ് കുറിച്ചതിങ്ങനെയായിരുന്നു.

വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതല്‍’. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

Nayanthara-and-Vignesh1
Nayanthara-and-Vignesh1

ആദ്യമായാണ് സാമന്തയും നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതല്‍’. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.