‘കേരള പോലീസിനെ ഇത്രയ്ക്കു മണ്ടന്മാരായ് കാണിച്ച വേറൊരു ചിത്രം ഉണ്ടോ’

മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്ക് മികച്ച വിജയം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് വൈറലാകുന്നത്. മുഹമ്മദ് ഫല്‍ക്ക ആണ് മൂവീ ഗ്രൂപ്പില്‍ ഈ…

മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്ക് മികച്ച വിജയം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് വൈറലാകുന്നത്. മുഹമ്മദ് ഫല്‍ക്ക ആണ് മൂവീ ഗ്രൂപ്പില്‍ ഈ പോസ്റ്റിട്ടത്. ‘റോര്‍ഷാക് സ്‌പോയിലര്‍ അലര്‍ട്ട്’ എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. അതിനാല്‍ ചിത്രം കണ്ടവര്‍ മാത്രം ഈ കുറിപ്പ് വായിക്കുന്നതായിരിക്കും നല്ലത്.

ഈ അടുത്ത കാലത്ത് ഇറങ്ങിയതില്‍ കേരള പോലീസിനെ ഇത്രയ്ക്കു മണ്ടന്മാരായ് കാണിച്ച വേറൊരു ചിത്രം ഉണ്ടോ എന്ന് സംശയം ??
1. ഭാര്യയെ കാണാതായി എന്ന് പരാതി വരുന്നു.. ദിവസങ്ങളോളം സെര്‍ച്ച് നടത്തിയിട്ടും കിട്ടുന്നില്ല എന്ന് വരുമ്പോ സ്വാഭാവികമായും പരാതി ജെനുവിന്‍ ആണോ എന്ന് ചെക്ക് ചെയ്യില്ലേ? ആ ഭാര്യയായ സ്ത്രീയുടെ വീട്ടുകാരെ ബന്ധപെടുക , അവരുടെ പാസ്സ്‌പോര്‍ട്ടില്‍ കടന്നു വന്ന രാജ്യങ്ങളുടെ സീല്‍ ഉണ്ടോ എന്ന് നോക്കുക ( കാര്‍ വഴിയാണ് UAE ല്‍ നിന്ന് വന്നത് എന്ന് പറയുന്നു ),ഇങ്ങനെ ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയുക.. അറ്റ്‌ലീസ്റ്റ് അപകടം നടന്നതിന്റെ മുന്നേ കാര്‍ വന്ന വഴികള്‍ ഉള്ള സിസിടിവി എങ്കിലും ചെക്ക് ചെയ്തു അങ്ങനെ ഒരാള്‍ കാറില്‍ ഉണ്ടായിരുന്നോ എന്ന് നോക്കുല്ലേ? വെറും പ്രാഥമിക അന്വേഷണം ആയിട്ടുള്ള ഇത്തരം കാര്യങ്ങള്‍ പോലും ചെയ്തില്ല..

2. പൈസയും വാങ്ങി പോയ ആളെ അവസാനം ആയി കണ്ട ആള്‍കാരോട് ചുമ്മാ പേരിനു രണ്ടു ചോദ്യം ചോദിച്ചു വിടുന്ന പോലീസ്.. ഏറ്റവും ബേസിക് ആയി കോട്ടയം നസീറിന്റെ കഥാപാത്രത്തിന്റെ കാള്‍ ഹിസ്റ്ററി എടുത്താല്‍ പോലും പൈസയും കൊണ്ട് പോയതിനു ശേഷം ആരെ വിളിച്ചു എന്ന് അറിയാം.. ആണ്‍മക്കള്‍ക്കു അച്ഛനോടുള്ള ദേഷ്യം ആണെങ്കില്‍ നാട്ടുകാര്‍ക്കും അറിയാം.. എന്നിട്ടും അവരുടെ മൊബൈല്‍ ടവര്‍ പരിശോധിക്കാനോ വണ്ടി എവിടെ പോയി എന് നോക്കാനോ ഒന്നും മെനക്കേടാത്ത, ഫോറെന്‍സിക് തെളിവുകള്‍ നോക്കാന്‍ പോലും നില്‍ക്കാത്ത പോലീസുകാര്‍

3. അടിപിടി കേസില്‍ പ്രതി ആയ ഒരു യുവാവ് കൂള്‍ ആയി ഒരു ചാവിയും കൊണ്ട് വന്നു ഒരു പോലീസുകാരന്റെ പ്രൈവറ്റ് ലോക്കര്‍ തുറന്നു വിലപിടിച്ച തെളിവുകളും കൊണ്ട് ചുമ്മാ അങ്ങ് പോകുന്നു..
സിനിമ ഇഷ്ടം ആയെങ്കിലും ഇതൊക്കെയും ഭയങ്കര കല്ല് കടിയായി തോന്നി. കൂടാതെ പല റിവ്യൂസും കണ്ട പോലെ ഭയങ്കര സിനിമ ആയി തോന്നിയതെ ഇല്ല ??
വേറൊര് സംശയം, ഈ ഡാര്‍ക്ക് കളര്‍ ടോണും, MUSTANG കാറും ഉള്ളതു കൊണ്ടാണോ ഈ ഹോളിവുഡ് മേക്കിങ് എന്നൊക്കെ പറയുന്നതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.