‘ഇങ്ങിനെ അന്ത്യാക്ഷരി ചെയ്യേണ്ടിയിരുന്നോ’ സൈജു കുറുപ്പ് ചിത്രത്തെ കുറിച്ച്

സൈജു കുറിപ്പിനെ കേന്ദ്രകഥാപാത്രമാക്കി വിപിന്‍ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘അന്താക്ഷരി’ ഒരു പരീക്ഷണചിത്രമാണ്. ചിത്രത്തെ കുറിച്ച് ബിജോയ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നായകനായ സൈജുവും മറ്റ് അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്, പക്ഷെ…

സൈജു കുറിപ്പിനെ കേന്ദ്രകഥാപാത്രമാക്കി വിപിന്‍ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘അന്താക്ഷരി’ ഒരു പരീക്ഷണചിത്രമാണ്. ചിത്രത്തെ കുറിച്ച് ബിജോയ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നായകനായ സൈജുവും മറ്റ് അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്, പക്ഷെ ശബരീഷ് വര്‍മയാണെന്ന് കണ്ട് പിടിക്കാന്‍ വരെ ബുദ്ധിമുട്ടുള്ള അനന്തന്‍ ഉള്‍പ്പടെ ഒരാള്‍ക്കും ഒരു ഡെപ്തും ഇല്ലാതെ പോയെന്ന് ബിജോയ് കുറിക്കുന്നു.

കുറിപ്പ് വായിക്കാം

മുദ്ദുഗൗ സംവിധായകനായ വിപിൻദാസ് തന്റെ പുതിയ സിനിമയെ പറ്റി പറഞ്ഞത് തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങളോ സംഭവങ്ങളോ കൊണ്ട് ത്രില്ലർ സിനിമയൊരുക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നാണ് –
അന്താക്ഷരി ആസ്വദിക്കുന്ന , ഇൻസ്പെക്ടറായ കഥാ നായകൻ
– അന്വേഷണം – വ്യത്യസ്ഥമായൊരു കാരണം –
തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ഉദ്ദേശിച്ച അപ്രതീക്ഷിത ,
ഔട് ഓഫ് ദി ബോക്സ്
ത്രില്ലർ നിർമിതി ഐഡിയാസ് ഇതൊക്കെ ആയിരുന്നിരിക്കണം .
ഫാമിലി പ്രേക്ഷകരെ മുന്നിൽ കണ്ടാണ് ശരിക്കും മൂന്നര മണിക്കൂറുള്ള കഥ രണ്ട് മണിക്കൂറായി ചുരുക്കിയതെന്ന് സംവിധായകൻ ,
വളരെ മികച്ചൊരു തീരുമാനമായിരുന്നു അതെന്ന് പറയാതിരിക്കാനാവില്ല ,
ഫാമിലി എന്നല്ല,
എല്ലാ പ്രേക്ഷകർക്കും അത് നന്നായി .
നായകനായ സൈജുവും മറ്റ് അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ,
പക്ഷെ ശബരീഷ് വർമയാണെന്ന് കണ്ട് പിടിക്കാൻ വരെ ബുദ്ധിമുട്ടുള്ള അനന്തൻ ഉൾപ്പടെ ഒരാൾക്കും ഒരു ഡെപ്തും ഇല്ലാതെ പോയി .
തുടക്കം വൻപ്രതീക്ഷ തന്നായിരുന്നു ,
എന്താ എവിടാ എങ്ങിനാ എന്നൊന്നും ഒരു
ഐഡിയയും കിട്ടാതെ,
തലയൊന്ന് ചലിപ്പിക്കാൻ പോലും തോന്നാതെ സ്ക്രീനിലേക്ക് നോക്കിയിരിപ്പിക്കുന്ന ഇനീഷ്യൽ കഥാ പുരോഗതി ,
പിന്നെ പതിയെ പതിയെ – അലാസ് !
അവസാനവും ഏകദേശം അതേ ഫീലിങ്ട് തന്നെ ,
എന്തിനാ ഏതിനാ ഇതിനാ ,
എന്നൊക്കെ .
പഴയ നൊസ്റ്റാൾജിക് ഹിറ്റുകളെയൊക്കെയെടുത്ത് ഇങ്ങിനെ അന്ത്യാ ക്ഷരി ചെയ്യേണ്ടിയിരുന്നോ പ്രത്യേകിച്ച് അത് കഥക്ക് യാതൊരു കോൺട്രിബൂഷനും നൽകാത്ത സ്ഥിതിക്ക് എന്നത് മറ്റൊരു കാര്യം .
വിപിൻ ദാസിന് നല്ല സിനിമകൾ ചെയ്യാൻ പറ്റും ,
മേക്കിങ്ങ് ഇംപ്രസീവാണ് ,
ചില രംഗങ്ങളൊക്കെ അത്യുഗ്രനായി നല്ല കിടിലൻ ഫീലോടേ എടുത്തിട്ടുമുണ്ട് ,
ത്രില്ലർ ലവേഴ്സിന് ഒന്ന് കാണാവുന്ന
അന്താക്ഷരി സോണി Livലാണ് .