‘ഉള്ള കള്ളും കഞ്ചാവുമൊക്കെ അടിച്ചു കേറ്റി തലക്ക് ബോധമില്ലാത്ത കൊറേയെണ്ണം’

യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് മരട് പൊലീസ് കേസെടുത്തത്. ഇമെയില്‍ വഴിയാണ് അവതാരക പരാതി നല്‍കിയത്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട…

യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് മരട് പൊലീസ് കേസെടുത്തത്. ഇമെയില്‍ വഴിയാണ് അവതാരക പരാതി നല്‍കിയത്.

ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മരട് പൊലീസ് കേസെടുത്തത്. ഇപ്പോഴിതാ ശ്രീനാഥ് ഭാസിയെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ‘ഉള്ള കള്ളും കഞ്ചാവുമൊക്കെ അടിച്ചു കേറ്റി തലക്ക് ബോധമില്ലാത്ത കൊറേയെണ്ണം മലയാള സിനിമയെ നശിപ്പിക്കാന്‍ ശപദം ചെയ്ത് ഇറങ്ങിയേക്കുവാണെന്ന് പറഞ്ഞ് ശാലിനി ശ്രീജിത്ത് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്.

ചട്ടമ്പി സിനിമയുടെ പ്രൊമോഷനായി ബിഹൈന്‍ഡ് വുഡ്‌സിന്റെ ഇന്റര്‍വ്യൂയില്‍ ചെന്ന് ക്യാമറ ഓഫ് ആക്കിയ ശേഷം പ്രോഗ്രാം പ്രൊഡ്യൂസറെയും അവതാരകയേയും അടക്കം പച്ചക്ക് തെറി വിളിക്കാനുള്ള അവകാശമൊക്കെ ഇവന് ആരാണ് കൊടുത്തത്. കാര്യം വല്യ സില്‍മാ നടനൊക്കെയാണ്.
പക്ഷെ ഒരു മനുഷ്യനെന്ന നിലയില്‍ പാലിക്കേണ്ട ബേസിക് മര്യാദകള്‍ പോലുമറിയാത്ത ഒരാളാണ് ഇങ്ങേരെന്ന് ഭാസി തന്നെ തെളിയിച്ചു.
പിന്നെ ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. റെഡ് എഫ്എം നടത്തിയ ഒരു ഇന്റര്‍വ്യൂയിലും ആശാന്‍ ഇതേ രീതിയില്‍ തന്നെയായിരുന്നു പെരുമാറിയത്.
ചോദിക്കുന്ന ചോദ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയോ ചോദ്യം സ്‌കിപ്പ് ചെയ്യുകയോ ചെയ്യാം.

അല്ലാണ്ട് ആങ്കറിനെ തെറിവിളിക്കാന്‍ പോകുന്നതും ക്രൂവിന്റെ തന്തക്കും തള്ളക്കും വിളിക്കുന്നതുമൊക്കെ നാറിയ പരിപാടി തന്നെയാണ്.??
ഇവന്റെയൊക്കെ സിനിമകള്‍ പ്രൊമോട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ മീഡിയകള്‍ തന്നെ വേണം. എന്നാല്‍ അവരുടെ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇറിറ്റേഷന്‍ ആണത്രേ.
അങ്ങനെ എങ്കില്‍ എന്തിനാണ് ശ്രീനാഥേ ഇത്രക്ക് കഷ്ടപ്പെട്ട് ഇന്റര്‍വ്യൂന് പോകുന്നതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.