വെള്ളം നിറഞ്ഞ റോഡ് മുറിച്ചുകടക്കാന്‍ സഹോദരങ്ങളെ സഹായിക്കുന്ന കുട്ടി; വൈറല്‍ വീഡിയോ

സഹോദരങ്ങളുടെ ബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അടുത്തിടെ, ഒരു ട്വിറ്റര്‍ ഉപയോക്താവ് ഇന്റര്‍നെറ്റില്‍ ഹൃദയം കീഴടക്കിയ ഹൃദയസ്പര്‍ശിയായ ഒരു ക്ലിപ്പ് പങ്കിട്ടു. ഒരു…

സഹോദരങ്ങളുടെ ബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അടുത്തിടെ, ഒരു ട്വിറ്റര്‍ ഉപയോക്താവ് ഇന്റര്‍നെറ്റില്‍ ഹൃദയം കീഴടക്കിയ ഹൃദയസ്പര്‍ശിയായ ഒരു ക്ലിപ്പ് പങ്കിട്ടു. ഒരു സഹോദരന്‍ തന്റെ ഇളയ സഹോദരങ്ങളെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന ഹൃദയസ്പര്‍ശിയായ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.

ഡ്രെയിനേജ് വെള്ളം കവിഞ്ഞൊഴുകുകയും തടസ്സമുണ്ടാക്കുകയും ചെയ്യുന്നത് കാണാം ദൃശ്യങ്ങളില്‍. തുടര്‍ന്നുള്ള ദൃശ്യത്തില്‍, കുട്ടി തന്റെ ഇളയ സഹോദരിയെ തന്റെ പുറകിലേക്ക് ഉയര്‍ത്തി വെച്ച് റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നു. പിന്നീട് മറ്റൊരു ഇളയ സഹോദരനുവേണ്ടിയും കുട്ടി അത് ചെയ്യുന്നുണ്ട്. സഹോദരങ്ങള്‍ മൂവരും സുരക്ഷിതമായി റോഡ് മുറിച്ചുകടന്നു.

ഐപിഎസ് ദിപാന്‍ഷു കബ്രയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് അദ്ദേഹം എഴുതി, വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ഒരു ഉപയോക്താവ് കുറിച്ചു, ‘വളരെ മനോഹരമാണ്. അവന്‍ തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാനാണ്. നല്ല വീഡിയോ. പങ്കിട്ടതിന് നന്ദി.