‘വേവലാതിപ്പെട്ട് മകളുടെ ഭാവി നശിപ്പിക്കരുതെന്ന് കരഞ്ഞ് പറയുന്ന അച്ഛൻ’; ഹരിശ്രീ അശോകൻ ഞെട്ടിച്ചു, വൈറലായി കുറിപ്പ്

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രം ‘മഹാറാണി’ കഴിഞ്ഞ ദിവസം തീയറ്ററുകളിൽ എത്തിയിരുന്നു. ആലപ്പുഴ പരിസരത്തെ ഒരു ഗ്രാമീണകഥയാണ് ചിത്രം പറയുന്നത്. ഇപ്പോൾ…

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രം ‘മഹാറാണി’ കഴിഞ്ഞ ദിവസം തീയറ്ററുകളിൽ എത്തിയിരുന്നു. ആലപ്പുഴ പരിസരത്തെ ഒരു ഗ്രാമീണകഥയാണ് ചിത്രം പറയുന്നത്. ഇപ്പോൾ ചിത്രത്തിലെ ഹരിശ്രീ അശോകന്റെ പ്രകടനമാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. സ്വന്തം മകളെ കാണാതാവുന്ന ഒരു അച്ഛന്റെ വേവലാതികൾ സ്ക്രീനിൽ ഗംഭീരമായിട്ടാണ് ഹരിശ്രീ അശോകൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രിയ രാജേഷ് എന്ന പ്രേക്ഷക കുറിച്ചു.

കുറിപ്പ് വായിക്കാം

ഹരിശ്രീ അശോകൻ.❤️
സിനിമ : മഹാറാണി ❤️
എണ്ണിയാലൊടുങ്ങാത്ത കോമഡി സീനിമകളും കഥാപാത്രങ്ങളും കൊണ്ട് ചിരിപ്പൂരമൊരുക്കിയിട്ടുള്ള അശോകൻ ചേട്ടൻ തന്റെ കരിയറിൽ ഇത് വരെയും ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു സീരിയസ് വേഷമാണ് മഹാറാണിയിലെ മണിയൻ.
കോമഡി അനായാസം കൈകാര്യം ചെയ്യുന്നവർക്ക് ഏത് തരത്തിലുള്ള റോളുകളും ചെയ്യാൻ സാധിക്കുമെന്ന് ആരൊക്കയോ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്..
പിന്നീട് സുരാജേട്ടനും ഇന്ദ്രൻസേട്ടനുമൊക്കെ അത്‌ തെളിയിച്ചതുമാണ്..
ഹരിശ്രീ അശോകൻ ചേട്ടനും ഈ കഥാപാത്രത്തിലൂടെ അത്‌ തെളിയിക്കുകയാണ്.❤️
ഒരു കോമെഡി ട്രാക്കിൽ പോകുന്ന സിനിമയാണ് മഹാറാണി.
എന്നാൽ മണിയൻ വളരെ സീരിയസ് നോട്ടിലുള്ള ഒരു കാരക്റ്ററാണ്.
സ്വന്തം മകളെ കാണാതാവുന്ന ഒരു അച്ഛന്റെ കഥാപാത്രം..
ആ കഥാപാത്രത്തിന്റെ വേവലാതികളും ടെൻഷനുമൊക്കെ എത്ര ഗംഭീരമായിട്ടാണ് ഹരിശ്രീ അശോകൻ ചെയ്തിരിക്കുന്നത്.👌🏼
പ്രത്യേകിച്ച് തന്റെ വീട്ടിൽ തടിച്ചു കൂടിയ ജനങ്ങളുടെ മുൻപിൽ തന്റെ മകളുടെ ഭാവി നശിപ്പിക്കരുതെന്നും എല്ലാരും ഇവിടെ നിന്നും പോണമെന്നും കരഞ്ഞു പറയുന്ന സീനിൽ ഒക്കെ ആ നടന്റെ എക്സ്പീരിയൻസും പ്രതിഭയും ഒരു പോലെ പ്രകടമാവുന്നുണ്ട് 🔥