മഹേഷും മാരുതിയും…അലുവയും മത്തികറിയും പോലെ!! മനസിനെ സ്പര്‍ശിക്കാന്‍ ഒരു സീനിന് പോലും കഴിഞ്ഞില്ല

ആസിഫ് അലിയും മംമ്തയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് മഹേഷും മാരുതിയും. മാര്‍ച്ച് 10ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയിലുമെത്തിയിരിക്കുകയാണ്. തിയേറ്ററിലെത്തി 30 ദിവസത്തിനുള്ളിലാണ് മഹേഷും മാരുതിയും ഒടിടിയില്‍ എത്തിയത്. തിയ്യേറ്ററുകളില്‍ ചിത്രത്തിന് മികച്ച പ്രതികരണം…

ആസിഫ് അലിയും മംമ്തയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് മഹേഷും മാരുതിയും. മാര്‍ച്ച് 10ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയിലുമെത്തിയിരിക്കുകയാണ്. തിയേറ്ററിലെത്തി 30 ദിവസത്തിനുള്ളിലാണ് മഹേഷും മാരുതിയും ഒടിടിയില്‍ എത്തിയത്.

തിയ്യേറ്ററുകളില്‍ ചിത്രത്തിന് മികച്ച പ്രതികരണം നേടാന്‍ സാധിച്ചിരുന്നില്ല. ആമസോണ്‍ പ്രൈം വീഡിയോയിലാണ് മഹേഷും മാരുതിയും ഒടിടി റിലീസായി എത്തിയിരിക്കുന്നത്. 1984 മോഡല്‍ മാരുതി 800 കാറിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ.

ചിത്രത്തിനെ കുറിച്ച് ജില്‍ ജോയ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. മഹേഷും മാരുതിയും. അലുവയും മത്തികറിയും പോലൊരു സിനിമ. ഫീല്‍ ഗുഡ് പടം ആയിരിക്കും സംവിധായകന്‍ ഉദ്ദേശിച്ചത്, പക്ഷെ മനസിനെ സ്പര്‍ശിക്കാന്‍ ഒരു സീനിന് പോലും ഈ ചിത്രത്തിന് സാധിച്ചില്ല..

പോസിറ്റീവ് ആയി തോന്നിയ ഒരേ ഒരു കാര്യം ആസിഫ് അലിയുടെ അമ്മയുടെ വേഷം ചെയ്ത അഭിനേത്രിയുടെ പ്രകടനമാണ്..

തന്റെ പ്രായത്തേക്കാള്‍ മുതിര്‍ന്ന കഥാപാത്രത്തെ അവര്‍ നന്നായി തന്നെ ചെയ്തു..ഭീമന്റെ വഴിയിലൂടെ ഏറെ പ്രേക്ഷക പ്രശംസ ഇവര്‍ നേടിയിരുന്നു. എന്നുമാണ് ജില്‍ ജോയ് പങ്കുവയ്ക്കുന്നത്.