‘ഗുരുവായൂരമ്പലനടയില്‍’ യോഗി ബാബു!! ബേസിലിനും പൃഥ്വിരാജിനുമൊപ്പം മലയാളത്തില്‍ അരങ്ങേറ്റം

തമിഴ് സിനിമയിലെ ശ്രദ്ധേയമായ ഹാസ്യ താരമാണ് യോഗി ബാബു. ഇപ്പോഴിതാ യോഗി ബാബു മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. ‘ജയ ജയ ജയ ജയ ഹേ’ സിനിമയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം…

തമിഴ് സിനിമയിലെ ശ്രദ്ധേയമായ ഹാസ്യ താരമാണ് യോഗി ബാബു. ഇപ്പോഴിതാ യോഗി ബാബു മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. ‘ജയ ജയ ജയ ജയ ഹേ’ സിനിമയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഗുരുവായൂരമ്പലനടയില്‍’ എന്ന സിനിമയിലൂടെയാണ് യോഗിയുടെ മലയാള സിനിമാ എന്‍ട്രി.

‘ഗുരുവായൂരമ്പലനടയില്‍’ചിത്രത്തിന്റെ ഷൂട്ടിംഗില്‍ യോഗി ജോയിന്‍ ചെയ്ത വിവരം വിപിന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. പൃഥ്വിരാജിനും ബേസില്‍ ജോസഫിനുമൊപ്പമാണ് യോഗിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.

വിപിനും ബേസിലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഗുരുവായൂരമ്പലനടയില്‍’. ബേസിലാണ് ചിത്രത്തില്‍ നായകനാകുന്നത്. പൃഥ്വിരാജ് ആണ് വില്ലനായിട്ട് എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കോമഡി എന്റര്‍ടെയ്‌നര്‍ ആയാണ് ഗുരുവായൂരമ്പല നടയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. യോഗി ബാബുവിന്റെ പ്രകടനം തിയ്യേറ്ററില്‍ ചിരിപൂരമൊരുക്കുമെന്ന് ഉറപ്പാണ്.