മനസ്സിന് കട്ടി ഉള്ളവർ മാത്രം ഈ പടം കാണാൻ ശ്രമിക്കുക!!

നടി സാന്ദ്ര തോമസിന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ എത്തിയ ആദ്യ ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. ജൂൺ 30നാണ് സിനിമ പ്രദർശനത്തിനെത്തിനെത്തിയത്.  മർഫി ദേവസി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ചെമ്പൻ വിനോദ്,…

നടി സാന്ദ്ര തോമസിന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ എത്തിയ ആദ്യ ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. ജൂൺ 30നാണ് സിനിമ പ്രദർശനത്തിനെത്തിനെത്തിയത്.  മർഫി ദേവസി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ചെമ്പൻ വിനോദ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

സിനിമയെ കുറിച്ച് വന്നൊരു പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ െൈവറലാവുന്നത്. സാന്ദ്ര തോമസ് ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടും ഉണ്ട്. നല്ല നിലാവുള്ള രാത്രി…എന്റ പൊന്നോ… കിടിലൻ പടം..മനസ്സിന് കട്ടി ഉള്ളവർ മാത്രം കാണാൻ ശ്രമിക്കുക, മലയാളത്തിൽ വന്നിട്ടുള്ളതിൽ നല്ല രീതിയിൽ വയലൻസ് ഉള്ള പടം.. എന്നാണ് സിനിമയെ കുറിച്ച് പ്രജാപതി എൽ എന്ന ഫേസ്്ബുക്ക് അഡ്മിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.


”നല്ല നിലാവുള്ള രാത്രി
എന്റ പൊന്നോ
കിടിലൻ പടം…
മനസ്സിന് കട്ടി ഉള്ളവർ മാത്രം കാണാൻ ശ്രമിക്കുക, മലയാളത്തിൽ വന്നിട്ടുള്ളതിൽ നല്ല രീതിയിൽ violence ഉള്ള പടം…
ഒരു simple story, വേറെ ലെവൽ ആക്കി വെച്ചിട്ടുണ്ട്
ചെമ്പൻ വിനോദിന്റെ massive അവതാരം, ഇങ്ങേരുടെ swag, ഇടി എന്നൊക്ക ശെരിക്കും മോഹൻലാലിന്റെ ഒരു massive impact ഉള്ള തരത്തിൽ ഉള്ള ഇടി
ആദ്യ പകുതി വളരെയധികം interesting ആണ്, interval തൊട്ട് പടം വേറെ trackലേക്ക്
BGM ആരാണ് music എന്ന് അറിയില്ല, Second halfൽ BGM വെച്ച് പടത്തിന്റെ ഒരു drift…
Climaxലെ forest figth
ഇടിയെന്നൊക്കെ പറഞ്ഞാ ഇതാണ് ഇടി…
ആദ്യ സംവിധാനം ആണെന്ന് തോന്നുന്നു, അതിന്റേതായ ഒരുപാട് negatives ഉണ്ട്, പക്ഷെ അതൊന്നും ചിന്തിക്കാൻ ഒരു പഴുതും തരുന്നില്ല, അമ്മാതിരി theatre experience ആയിരുന്നു??
ഈ പടം ഒക്കെ ശെരിക്കും വിജയിക്കണം?
ഇതൊക്കെയാണ് new wave മലയാളം സിനിമയിൽ നമുക്ക് വേണ്ടത്…
ചെമ്പൻ, ബാബുരാജ്, ജിനു ജോസഫ് തുടങ്ങി എല്ലാവരും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ട്
Climax entry + Chapter 2…
രണ്ടാം ഭാഗത്തിന് ഇടിക്കട്ട waiting”


മാസ് ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി.ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. എഡിറ്റിംഗ് ശ്യാം ശശിധരൻ, സംഗീത സംവിധാനം കൈലാസ് മേനോൻ, ആക്ഷൻ കൊറിയോഗ്രഫി രാജശേഖരൻ,പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി.