പാമ്പിന്റെ പുറത്തു കയറി തവളയുടെ സാഹസിക യാത്ര!!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകള്‍ പുറത്തുവരാറുണ്ട്. രസകരവും കൗതുകം നിറയുന്നതും മുന്നറിയിപ്പിന്റേതുമെല്ലാം. വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സോഷ്യലിടത്ത് വൈറലാകുന്നത് മൃഗങ്ങളുടെ വീഡിയോയാണ്. സാധരണയായി പാമ്പും തവളയും ശത്രുക്കളാണ്. പാമ്പിന്റെ ഇരയാണ്…

സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകള്‍ പുറത്തുവരാറുണ്ട്. രസകരവും കൗതുകം നിറയുന്നതും മുന്നറിയിപ്പിന്റേതുമെല്ലാം. വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സോഷ്യലിടത്ത് വൈറലാകുന്നത് മൃഗങ്ങളുടെ വീഡിയോയാണ്.

സാധരണയായി പാമ്പും തവളയും ശത്രുക്കളാണ്. പാമ്പിന്റെ ഇരയാണ് തവളകള്‍. എന്നാലീ വീഡിയോയിലുള്ള തവളയ്ക്ക് പാമ്പിനെ തീരെ പേടിയില്ലെന്നതാണ് കൗതുകകരം.

പാമ്പിന്റെ പുറത്തിരുന്ന് ലാഘവത്തോടെ യാത്ര ചെയ്യുകയാണ് തവള. വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പേടിയുമില്ലാതെയാണ് പാമ്പിന്റെ പുറത്തിരുന്ന് തവളയുടെ സാഹസിക യാത്ര. ഇഴഞ്ഞു നീങ്ങുന്ന പാമ്പിന്റെ പുറത്തു നന്നായി പിടിച്ചിരിക്കുകയാണ് തവള.


ട്വിറ്ററിലാണ് വീഡിയോ പുറത്തുവന്നിട്ടുള്ളത് 12,000-ല്‍ അധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
മനോഹരമായ വീഡിയോ എന്നും ഇതാണ് യഥാര്‍ത്ഥ സൗഹൃദം എന്നൊക്കെയാണ് വീഡിയോ കണ്ട ആളുകളുടെ കമന്റുകള്‍ നിറയുന്നത്.