ഐശ്വര്യ ലക്ഷ്മി വിഷ്ണു വിശാൽ ചിത്രം ‘ഗാട്ട കുസ്തി’നെറ്റ്ഫ്‌ലിക്‌സിന്

മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മിയും വിഷ്ണു വിശാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘ഗാട്ട കുസ്തി’. ചിത്രം സംവിധാനം ചെയ്യുന്നത് ചെല്ല അയ്യാവുവാണ്. ‘മട്ടി കുസ്തി’എന്ന പേരിൽ തെലുങ്കിലും സിനിമ പ്രദർശനത്തിനെത്തുന്നുണ്ട്.…

മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മിയും വിഷ്ണു വിശാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘ഗാട്ട കുസ്തി’. ചിത്രം സംവിധാനം ചെയ്യുന്നത് ചെല്ല അയ്യാവുവാണ്. ‘മട്ടി കുസ്തി’എന്ന പേരിൽ തെലുങ്കിലും സിനിമ പ്രദർശനത്തിനെത്തുന്നുണ്ട്. ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.

ഗാട്ട കുസ്തിയുടെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി എന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. മൂവീ ഇൻഡസ്ട്രി ട്രാക്കർ രമേഷ് ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്പോർട്സ് ഡ്രാമയാണ് ഗാട്ട കുസ്തി.

സംവിധായകൻ ചെല്ല അയ്യാവു തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത് . വി വി സ്റ്റുഡിയോസ്്,ആർ ടി ടീം വർക്‌സ്, എന്നീ ബാനറുകളിൽ രവി തേജ, ശുഭ്ര, ആര്യൻ രമേശ്,വിഷ്ണു വിശാൽ എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാണം. എഡിറ്റിംഗ് പ്രസന്ന ജി കെ, കലാസംവിധാനം ഉമേഷ് ജെ കുമാർ,നൃത്തസംവിധാനം വൃന്ദ, ദിനേശ്, സാൻഡി, സ്റ്റണ്ട് അൻപറിവ്, സ്‌റ്റൈലിസ്റ്റ് വിനോദ് സുന്ദർ, വരികൾ വിവേക്,