അത് ശരിക്കും വജ്രങ്ങളോ? മന്നത്ത് വീടിന്റെ നെയിംപ്ലേറ്റിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തി ഗൗരിഖാന്‍!!

Published by
Nikhina

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബോളിവുഡ് കിംഗ് ഖാന്‍ ഷാറൂഖ് ഖാന്റെ മന്നത്ത് വീടും വീടിന്റെ നെയിംപ്ലേറ്റുമാണ് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും ചര്‍ച്ചാ വിഷയം ആയി മാറിയിരിക്കുന്നത്. നിരവധി ആരാധകര്‍ വിശേഷ ദിനങ്ങളില്‍ പ്രിയ താരത്തെ ഒരു നോക്ക് കാണാനായി ഈ വീടിന് മുന്‍വശത്ത് എത്തിച്ചേരാറുണ്ട്.. ഇപ്പോള്‍ താരത്തിന്റെ വീടിന് പുതിയ നെയിംപ്ലേറ്റ് വെച്ചിരിക്കുകയാണ്..

മന്നത്ത് എന്ന് എഴുതിയിരിക്കുന്ന ഷാരൂഖാന്റെ വീടിന്റെ നെയിംപ്ലേറ്റ് വജ്ര കല്ലുകള്‍ കൊണ്ടാണ് തീര്‍ത്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നത്. ഇത് കാണാന്‍ വേണ്ടി മാത്രം ആരാധകര്‍ അവിടെ എത്തുകയും ചെയ്തിരുന്നു, ഇപ്പോഴിതാ വീടിന്റെ നെയിംപ്ലേറ്റിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തി ഷാരൂഖാന്റെ ഭാര്യ ഗൗരി ഖാന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്… തന്റെ സോഷ്യല്‍ മീഡിയ ഓഫീഷ്യല്‍ അക്കൗണ്ട് വഴിയാണ് വീടിന്റെ നെയിംപ്ലേറ്റിന് മുന്നില്‍ വെച്ചുള്ള ഫോട്ടോ പങ്കുവെച്ച് വിശദീകരണവുമായി ഗൗരി ഖാന്‍ എത്തിയത്.

ട്രാന്‍സ്പരന്റായ ഗ്ലാസ്‌ക്രിസ്റ്റലുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചത് എന്നും ഇത് പോസിറ്റീവ് എനര്‍ജി നല്‍കും എന്നും ഗൗരിഖാന്‍ പറയുന്നു. നിങ്ങളുടെ വീടിന്റെ മുന്‍ഭാഗമെന്നത് സുഹൃത്തുക്കളും കുടുംബാംഗങ്ങളും കടന്നു പോകുന്ന വഴിയാണ്.. അതുകൊണ്ട് നെയിംപ്ലേറ്റ് ഒരു അറ്റട്രാക്ടീവ് ആയുള്ള എനര്‍ജി നല്‍കുന്നുണ്ട്… ട്രാന്‍സ്‌പെരന്റ് ഗ്ലാസ് ക്രിസ്റ്റലുകള്‍ പോസിറ്റീവ് എനര്‍ജി നല്‍കുന്നു. അങ്ങനെ ശാന്തത ഉണ്ടാകുന്നു എന്നാണ് ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ഗൗരിഖാന്‍ ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.