ഷാരൂഖാന്റെ അര്‍ദ്ധനഗ്‌നമായ ഫോട്ടോയ്ക്ക് ഭാര്യയുടെ കിടിലന്‍ കമന്റ്!

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖാന്റെ ഏറ്റവും പുതിയ ഷര്‍ട്ട്ലെസ്സ് പിക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പത്താന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഞാനും കാത്തിരിക്കുകയാണെന്ന് ആരാധകരോട് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ ഫോട്ടോ പങ്കുവെച്ചത്.…

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖാന്റെ ഏറ്റവും പുതിയ ഷര്‍ട്ട്ലെസ്സ് പിക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പത്താന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഞാനും കാത്തിരിക്കുകയാണെന്ന് ആരാധകരോട് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ ഫോട്ടോ പങ്കുവെച്ചത്. ഇപ്പോഴിതാ ഷാരൂഖാന്റെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുകയാണ് ഭാര്യ ഗൗരി ഖാന്‍. ദൈവമേ.. നിങ്ങള്‍ ഇപ്പോള്‍ ഷര്‍ട്ടുകളോടും സംസാരിച്ച് തുടങ്ങിയോ എന്നാണ് ഗൗരി ഖാന്‍ കമന്റായി കുറിയ്ക്കുന്നത്. ബോളിവുഡ് സിനിമാ രംഗത്തെ നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് കമന്റ് അറിയിച്ച് എത്തിയിരിക്കുന്നത്.

അര്‍ദ്ധനഗ്ന ശരീരത്തിന്റെ ചിത്രം പങ്കുവച്ച ഷാരുഖ് ഖാന് രസകരമായ കമന്റ് നല്‍കി ഭാര്യ എത്തിയപ്പോള്‍ ആ കമന്റിന് അടിയിലും നിരവധിപ്പേരാണ് അഭിപ്രായങ്ങള്‍ അറിയിച്ച് എത്തുന്നത്. കിംഗ് ഖാന്റെ ഈ ഷര്‍ട്ട്‌ലെസ്സ് ഫോട്ടോയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമായി നില്‍ക്കുന്നത്. അതേസമയം, ബോളിവുഡില്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ശക്തമായ തിരിച്ച് വരവ്

നടത്തുകയാണ് ഷാരൂഖാന്‍. പത്താന്‍ എന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് വേണ്ടിയാണ് ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ആയിരിക്കും സിനിമ പ്രേക്ഷകരിലേക്ക് എത്തുക. അുത്ത് വര്‍ഷം നിങ്ങളുടേത് ആയിരിക്കും പ്രിയപ്പെട്ട എസ്ആര്‍കെ എന്നാണ് ആരാധകര്‍

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ഷാരൂഖാനോടായി പറയുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് പത്താന്‍ ഒരുങ്ങുന്നത്. ദീപിക പദുക്കോണ്‍, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.