സംവിധായകൻ അശോക് കുമാർ അന്തരിച്ചു !!

വർഷങ്ങൾ കഴിയുന്തോറും വീര്യം കൂടുന്ന വൈൻ പോലെ പ്രേക്ഷകരെ ലഹരി പിടിപ്പിച്ച് കൾട്ട് സ്റ്റാറ്റസിൽ എത്തിയ സിനിമ.. അശോകൻ – താഹ എന്ന സംവിധായക കൂട്ടുകെട്ടിൻ്റെ മാസ്റ്റർപീസ്. സംവിധായകന്‍ ശശികുമാറിന്റെ അസോഷ്യേറ്റ് ആയി നിരവധി…

വർഷങ്ങൾ കഴിയുന്തോറും വീര്യം കൂടുന്ന വൈൻ പോലെ പ്രേക്ഷകരെ ലഹരി പിടിപ്പിച്ച് കൾട്ട് സ്റ്റാറ്റസിൽ എത്തിയ സിനിമ.. അശോകൻ – താഹ എന്ന സംവിധായക കൂട്ടുകെട്ടിൻ്റെ മാസ്റ്റർപീസ്. സംവിധായകന്‍ ശശികുമാറിന്റെ അസോഷ്യേറ്റ് ആയി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച അശോകൻ സ്വതന്ത്ര സംവിധായാകൻ ആയത് 1989-ല്‍ സുരേഷ് ഗോപി – ജയറാം എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച വര്‍ണ്ണം എന്ന സിനിമയിലൂടെയാണ്. ആ സിനിമ ഹിറ്റായതിനെ തുടർന്ന് താഹയുമായി ചേർന്ന് അശോകൻ – താഹ എന്ന പേരിൽ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകൾ ചെയ്തു. അതിനു ശേഷം ‘ആചാര്യന്‍’എന്ന സിനിമ 1993-ല്‍ അശോകന്‍ തനിച്ച് സംവിധാനം ചെയ്തു. അങ്ങനെ ലൈംലൈറ്റില്‍ തിളങ്ങി നിന്ന സമയത്ത് അശോകൻ സിനിമാ ലോകത്ത് നിന്ന് പെട്ടെന്നെങ്ങോ മറഞ്ഞു.

അവസാനമായി കേട്ടത് 2003-ല്‍ ‘Melody of Loneliness’ എന്ന സംസ്ഥാന അവാര്‍ഡ് നേടിയ ടെലിഫിലിമിന്റെ അമരക്കാരനായാണ്.. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇവിടെ തന്നെ ഇട്ട പോസ്റ്റിൽ സിംഗപ്പൂരിലേക്ക് ഷിഫ്റ്റ് ചെയ്തു എന്ന വിവരം ആരോ പങ്ക് വച്ചിരുന്നു. ഇന്ന് അദ്ദേഹത്തിൻ്റെ മരണ വാർത്തയാണ് കേൾക്കുന്നത്… കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ രാത്രി 7.50- ന് ആണ് മരണം. ചുരുക്കം സിനിമകളിലൂടെ തൻ്റെ പ്രതിഭ തെളിയിച്ചു വെള്ളി വെളിച്ചത്തിൽ നിന്ന് മറഞ്ഞ സംവിധായകൻ അശോക് കുമാർ എന്ന അശോകന് ആദരാഞ്ജലികൾ.