Film News

മലയാളത്തിൽ തനിക്കു ആരോടും അങ്ങനെ തോന്നിയിട്ടില്ല, എന്നാൽ അദ്ദേഹത്തിനെ എനിക്കിഷ്ടമാണ് ഗൗതമി നായർ!!

‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച നായികയാണ് ഗൗതമി നായർ. കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും പ്രേക്ഷകർക്കും ഇന്നും സുപരിചിതമാണ് ഈ നടിയെ. ആറു വര്ഷത്തെ ഇടവേളക്കു ശേഷം താരം ഇപ്പോൾ ‘മേരി ആവാസ് സുനോ’ യെന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തു എത്തിയിരിക്കുകയാണ്. താരത്തിന് സഹനടിക്കുള്ള അവാർഡ് ലഭിച്ച ചിത്രം ആണ് ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ഡയമണ്ട് നെക്‌ലേസ്’ എന്ന ചിത്രം. ഇപ്പോൾ താരം തന്റെ സെലിബ്രറ്റി ക്രഷിനെ കുറിച്ച് ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.


മലയാള സിനിമയിൽ തനിക്കു ആരോടും ഇങ്ങനെ തോന്നിയിട്ടില്ല, എന്നാൽ തന്റെ ഇഷ്ട്ട നടനായ ബോളിവുഡ് താരം അഭിഷേക് ബച്ചനോട് വളരെയധികം പ്രിയം തോന്നാറുണ്ടെന്നു നടി പറയുന്നു. അതുപോലെ താരം പറയുന്നു മലയാള സിനിമയിൽ തനിക്കു എല്ലവരോടും പരിചയം ആയതുകൊണ്ടു പ്രത്യകിച്ചും ആരോടും ഒന്നും തോന്നിയിട്ടില്ല, അഭിഷേക് ബച്ചന്റെ കട്ട ഫാൻ ആണ് താനെന്നും താരം പറയുന്നു.

അഭിഷേക് ബച്ചനെ പണ്ടേ തനിക്ക് ഒരുപാടു ഇഷ്ട്ടം ആണ് എന്നാൽ അദ്ദേഹത്തിന്റെ ‘മൻമാർസിയൻ’ എന്ന ചിത്രം കണ്ടതിനു ശേഷം ഞാൻ ശെരിക്കും ആ ഇഷ്ട്ടം കൂടുകയും ചെയ്തു, നല്ലൊരു ചിത്ര൦ ആയ്യിരുന്നു അത്. ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ ഡോക്ടറുമാർ ഹിന്ദിക്കാരാണ്, അവർക്കറിയില്ല സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട് എന്ന് എന്നാൽ അവർ എന്റെ പേര് ഗൂഗിളിൽ സെർച് ചെയ്യ്തതിനു ശേഷമാണ് മനസിലായത് ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

Trending

To Top