ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ചത് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത് രേവതി !!

സോഷ്യൽ മീഡിയയിൽ വൈറലായി രേവതി രൂപേഷ് പങ്കുവെച്ച പോസ്റ്റ്. ചെറുപ്പത്തിൽ ഓട്ടോ ഡ്രൈവറിൽ നിന്നും അച്ഛന്റെ കൂട്ടുകാരനിൽ നിന്നും നേരിട്ട ലൈംഗീയ അതിക്രമത്തെക്കുറിച്ച് രേവതി പങ്കുവെച്ച പോസ്ടാണിത്, രേവതിയുടെ ഈ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ…

സോഷ്യൽ മീഡിയയിൽ വൈറലായി രേവതി രൂപേഷ് പങ്കുവെച്ച പോസ്റ്റ്. ചെറുപ്പത്തിൽ ഓട്ടോ ഡ്രൈവറിൽ നിന്നും അച്ഛന്റെ കൂട്ടുകാരനിൽ നിന്നും നേരിട്ട ലൈംഗീയ അതിക്രമത്തെക്കുറിച്ച് രേവതി പങ്കുവെച്ച പോസ്ടാണിത്, രേവതിയുടെ ഈ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പോസ്റ്റിന്റെ പൂർണ്ണ രൂപം : നഴ്സറി ക്ലാസിൽ പോകുമ്പോൾ ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ചത് അന്ന് ഉറക്കമില്ലാത്ത രാത്രികളിലേക്ക് പേടിയോടെ കൂപ്പുകുത്തി വീണിട്ടും ,എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടുംഈ മുപ്പത്തിനാലാം വയസ്സിലും മുറിവായി തന്നെയുണ്ട്… 12 വയസിലാണ് അങ്കിൾ എന്ന് വിളിച്ചിരുന്ന അച്ഛന്റെ സുഹൃത്തിന്റെ സ്നേഹപ്രകടനങ്ങൾ അതിരുവിടുന്നു എന്ന് തോന്നി തുടങ്ങിയതും പ്രതികരിച്ചു തുടങ്ങിയതും… പിന്നെ സിനിമയ്ക്ക് പോയപ്പോഴും, ബസ്സിൽ കയറിയപ്പോഴും,അങ്ങനെ തിരക്കുള്ള എല്ലാ സ്ഥലങ്ങളിലും മനസ്സിനെ മുറിവേൽപ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകും…. സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ അവരുടെ അനുഭവവും ഇതുതന്നെ… അന്ന് മുതലാണ് തിരക്കുള്ള എല്ലാ സ്ഥലങ്ങളും പേടിയായി തുടങ്ങിയത്… ഒരിക്കൽ തൃശ്ശൂർ പൂരത്തിന് പോകാൻ അച്ഛന്റെ അടുത്തു വാശിപിടിച്ചപ്പോൾ ഒരു ഫാമിലി തൃശ്ശൂർ പൂരത്തിന്റെ തിരക്കിനിടയിൽ പെട്ട് അതിലെ ആ പെൺകുഞ്ഞിനും അമ്മയ്ക്കും അനുഭവിക്കേണ്ടിവന്നത് കേട്ടപ്പോൾ പൂരം പോലും വെറുത്തു പോയ അവസ്ഥയുണ്ട്…

ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ മുഴുവനായി ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ മാർക്കറ്റിംഗ് തന്ത്രത്തെ പുകഴ്ത്തി കമന്റ് ചെയ്തിരുന്നു… അതിൽ അയാൾ പറയുന്ന ഒരു കാര്യമുണ്ട് തൃശ്ശൂർ പൂരത്തിന് പോകുമ്പോൾ ജാക്കി വെക്കാറുണ്ട്, ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന്… അത്രയും സിംപിൾ ആയാണ് അയാൾ അത് പറഞ്ഞു പോകുന്നത് ..പക്ഷേ അതിനു വിധേയരാകുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എത്രവലുതാണെന്ന് ഊഹിക്കാൻ പോലും പറ്റില്ല… ഈ പ്രാവശ്യം തൃശ്ശൂർ പൂരത്തലേന്ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പം പൂമ്പാറ്റയെപ്പോലെ പാറി നടന്നപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം….അത് എത്രയോ വലുതാണ്… എന്റെ അറിവിൽ 90 ശതമാനവും അല്ലെങ്കിൽ അതിൽ കൂടുതലും സ്ത്രീകൾ കുഞ്ഞിലെ മുതൽ ഇങ്ങനെയുള്ള ദുരനുഭവങ്ങൾ ക്ക്, അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടാകും… അത് നല്കുന്ന മാനസിക ആഘാതങ്ങളിൽ നിന്നും മോചിതരാകാൻ വർഷങ്ങളും എടുത്തിട്ടുണ്ടാകും… എത്രയോ സ്ത്രീകൾ ഇങ്ങനെയുള്ള മുറിപ്പാടുകൾ പങ്കുവെച്ചിട്ടുണ്ട്… പ്രതികരിക്കാൻ പ്രാപ്തയാകുന്നത് വരെ അവൾ ആ മുറിപ്പാടുകളുടെ ആഴങ്ങളിൽ കൂപ്പുകുത്തി കിടക്കും… വീണ്ടും വീണ്ടും ആ ഓർമ്മകൾ തിരികെ വന്ന് അവളെ കുത്തി നോവിച്ചു കൊണ്ടിരിക്കും… പെണ്ണിന്റെ മാനം ആകാശത്തു കൊണ്ടുവച്ച ഈ സമൂഹത്തിൽ ഒരു ബോധം വരുന്നതുവരെ അവൾ സ്വയം തെറ്റുകാരിയായി അവളെ തന്നെ ചിലപ്പോൾ ചിത്രീകരിക്കും…

“ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലക്കാണ് കേട് ” എന്ന തരത്തിൽ സമൂഹം സംരക്ഷണം കൊണ്ട് ബന്ധിയാക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ അതിൽ അവൾ അകപ്പെട്ട് പോകും… സമൂഹത്തിന്റെ മുന്നിൽ നിന്നും സമൂഹത്തിന്റെ ചിന്താഗതികൾ ക്കെതിരെ ആയി സംസാരിക്കുന്ന സ്ത്രീകളെ അല്ലെങ്കിൽ ഉച്ചത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന സ്ത്രീകളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… എന്തുകൊണ്ടാണെന്ന് അറിയാമോ.. നിങ്ങൾ കെട്ടിക്കൊടുത്ത എത്രയോ ഇരുമ്പ് വേലിക്കെട്ടുകൾ തകർത്താണ് അവർ ഈ സമൂഹത്തിനു മുൻപിൽ വന്ന് നിൽക്കുന്നത് എന്ന് അറിയാമോ…. പ്രതികരിക്കുന്ന സ്ത്രീകളെ അഹങ്കാരി തന്റെടി എന്നും പ്രതികരിക്കുന്ന പുരുഷൻ ആണത്തത്തിന്റെ പ്രതീകവുമാണ് ഇപ്പോഴും… മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും… പൊതു ഇടങ്ങൾ ഞങ്ങളുടേത് കൂടിയാകുന്നു… തിരക്കിനെ പേടിയില്ലാതെ , അമർത്തിയുള്ള നോട്ടങ്ങൾ ഇല്ലാതെ, അനാവശ്യ സംരക്ഷണങ്ങൾ പഠിപ്പിക്കാതെ,ഇഷ്ടമല്ലാത്ത സ്പർശനങ്ങൾ ഇല്ലാതെ രാത്രിയും പകലുമില്ലാതെ, ഇഷ്ടങ്ങൾ ആസ്വദിക്കാൻ പാറി പറന്നു നടക്കാൻ.