Film News

പ്രണവ്, ട്രോള്‍സ്… ഒന്നും ഇനി ഇങ്ങോട്ട് വേണ്ട…! ട്രോളന്മാരെ മുന്നില്‍ കിട്ടിയാല്‍ ഞാന്‍ ഇങ്ങനെ ചെയ്യും..!! – ഗായത്രി

ജമ്‌നപ്യാരി എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ച നടിയാണ് ഗായത്രി സുരേഷ്… നടി എന്നതിലുപരി ട്രോളുകളിലൂടെ പ്രസശ്തിയ നേടിയ താരമാണ് ഗായത്രി. തനിക്ക് ശരി എന്ന് തോന്നു കാര്യങ്ങള്‍ എവിടെയായാലും താരം തുറന്ന് പറയും.. പക്ഷേ അത് പിന്നീട് ട്രോളായി മാറി താരത്തിന് തന്നെ വിനയായി വരാറുണ്ട്. ട്രോളുകള്‍ നിരോധിക്കണം എന്ന് പറഞ്ഞ് മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുതിയതിനും തനിക്ക് മോഹന്‍ലാലിന്റെ മരുകമകള്‍ ആകണം എന്നും പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്നും നടി അഭിമുഖങ്ങളിലും ലൈവിലും എല്ലാം തുറന്ന് പറഞ്ഞതെല്ലാം ട്രോളന്മാര്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

ഇപ്പോഴിതാ നടിയുടെ പുതിയ അഭിമുഖത്തില്‍ പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.. അഭിമുഖങ്ങളില്‍ ഇനി തനിക്ക് കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത മൂന്ന ചോദ്യങ്ങളെ കുറിച്ചാണ് ഗായത്രി സുരേഷ് തുറന്ന് പറയുന്നത്.. അതില്‍ ഒന്ന് പ്രണവ് മോഹന്‍ലാല്‍ ആണെന്നും രണ്ടാമത്തേത് ട്രോളുകള്‍ ആണെന്നും മൂന്നാമത്തേത് തന്നെ കുറിച്ചുള്ള കോണ്‍ട്രവെഴ്‌സികള്‍ ആണെന്നും നടി പറയുന്നു. അതേസമയം, ഗായത്രിയെ ട്രോളിയ ട്രോളന്മാരെ മുഴുവന്‍ മുന്നില്‍ കിട്ടിയാല്‍ എന്ത് ചെയ്യും എന്ന അവതാരികയുടെ ചോദ്യത്തിനും ഗായത്രി

നല്‍കിയ ഉത്തരം വളരെ രസകരമായിരുന്നു.. തോളില്‍ തട്ടിക്കൊണ്ടുള്ള ആക്ഷന്‍ കാണിച്ച് പോട്ടെ മക്കളെ സാരമില്ല.. എന്ന് പറയും എന്നാണ് ഗായത്രി അഭിമുഖത്തില്‍ പറയുന്നത്. അതസമയം, ഭാവി ഭര്‍ത്താവിനെ അല്ലെങ്കില്‍ ആണ്‍സുഹൃത്തിനെ വിളിക്കുന്ന മൂന്ന് പേരുകള്‍ ചോദിച്ചപ്പോള്‍ കുട്ടാ… വാവേ… പൊന്നു

എന്നിങ്ങനെയെല്ലാം വിളിക്കുമെന്നാണ് നടി ഉത്തരം നല്‍കിയത്… ഗായത്രിയുടെ ഈ രസകരമായ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇടം പിടിയ്ക്കുന്നത്.

Trending

To Top