Film News

ഒരുപാട് പേടിച്ചാണ് പാപ്പന്റെ സെറ്റില്‍ എത്തിയത്…! – ഗോകുല്‍ സുരേഷ്

വര്‍ഷങ്ങള്‍ക്കിപ്പുറം ജോഷിയും സുരേഷ് ഗോപിയും ഒരുമിച്ച് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്‍. ഇപ്പോഴിതാ സിനിമയുടെ മുന്‍പായി നടത്തിയ ട്രെയിലര്‍ ലോഞ്ചിന്റെ സമയത്ത് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഗോകുല്‍ സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അച്ഛനൊപ്പം ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് താരം. ‘ഒരു സിംഹത്തിന്റെ മടയില്‍ കയറിയെന്നോക്കെ കേട്ടിട്ടുണ്ടാകും.

എന്നാല്‍ രണ്ട് സിംഹങ്ങളുടെ മടയിലാണ് ഞാന്‍ കയറിയതെന്നാണ് ഈ സിനിമയുടെ സെറ്റിലേക്ക് എത്തിയതിനെ കുറിച്ച് താരപുത്രന്‍ പറഞ്ഞത്. പാപ്പന്‌റെ സെറ്റിലേത്ത് എത്തുമ്പോള്‍ ഒരുപാട് പേടി ഉണ്ടായിരുന്നു. പക്ഷേ.. ഈ സെറ്റ് തനിക്ക് ഏറെ കംഫര്‍ട്ടബിള്‍ ആയിരുന്നു എന്നാണ് താരം പറഞ്ഞത്. അച്ഛനും ജോഷി സാറും എനിക്ക് ഒരുപാട് സപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്നും ഗോകുല്‍ പറഞ്ഞു. 29-ാം തീയതിയാണ് സിനിമ തീയറ്ററുകളിലേക്ക് എത്തുന്നത്.

ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങിയ സിനിമകള്‍ തീര്‍ത്ത ഹിറ്റ് ആവര്‍ത്തിക്കാന്‍ എത്തുകയാണ് പാപ്പന്‍ എന്ന സിനിമയിലൂടെ ഇരുവരും. സലാം കാശ്മീരാണ് ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ച് എത്തിയ സിനിമ. സിനിമാ കരിയറില്‍ തന്റെ മോശം സമയത്ത് പോലും കൈപിടിച്ച് അനുഗ്രഹിച്ച വ്യക്തിയാണ് ജോഷിയേട്ടന്‍ എന്നും ഈ സിനിമ നല്ലതാണെങ്കില്‍ മികച്ച അഭിപ്രായങ്ങള്‍ അറിയിച്ച് സിനിമ വിജയിപ്പിക്കണം

എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ക്രൈം ത്രില്ലര്‍ വിഭാഗത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Trending

To Top