പിന്നല്ല..! ചൊറിയാന്‍ വന്നവനെ മാന്തി നടൻ ഗോകുല്‍ സുരേഷ്

കുറച്ചു സമയമായി ഏറെക്കുറെ എല്ലാവരുടെയും വാട്‌സാപ്പ് സ്റ്റാറ്റസ് ഒന്നാണ്. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ട് ഒരുപാട് നാളുകളായവര്‍പ്പോലും ഇന്ന് ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നു. കാണുന്നവരെ പുളകം കൊള്ളിക്കുന്ന ഒരു കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട്…

കുറച്ചു സമയമായി ഏറെക്കുറെ എല്ലാവരുടെയും വാട്‌സാപ്പ് സ്റ്റാറ്റസ് ഒന്നാണ്. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ട് ഒരുപാട് നാളുകളായവര്‍പ്പോലും ഇന്ന് ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നു. കാണുന്നവരെ പുളകം കൊള്ളിക്കുന്ന ഒരു കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണത്. അത് നമ്മുടെ നടന്‍ സുരേഷ് ഗോപിയുടെ മകന്റേതാകുമ്പോള്‍ പഞ്ചിന് ഒട്ടും കുറവുണ്ടാകില്ലെന്നതും എടുത്തു പറയേണ്ടതില്ലല്ലോ… ചൊറിയാന്‍ വന്നവനെ മാന്തി നടൻ ഗോകുല്‍ സുരേഷ്…

എന്തും ഏതും ഏറ്റെടുക്കാനുള്ള ഇടമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്ന ഇക്കാലത്ത് സെലിബ്രിറ്റികളുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ഇതിന് വ്യത്യസ്ത ക്യാപ്ഷന്‍ നല്‍കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. പലരും ഇത് മൈന്‍ഡ് പോലും ചെയ്യാറില്ലെങ്കിലും ചുട്ട മറുപടിയുമായി ചിലര്‍ ഇതില്‍ ശക്തമായി പ്രതികരിക്കാറുമുണ്ട്.

ഇപ്പോഴിതാ അത്തരം ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. ‘ഇല്യാസ് മരക്കാര്‍’ എന്ന പേജില്‍ നിന്നാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഒരു സൈഡില്‍ നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറു സൈഡില്‍ എഡിറ്റ് ചെയ്ത സിംഹ വാലന്‍ കുരങ്ങിന്റെ മുഖവും ആണ്. ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടു പിടിക്കാമോ എന്ന ക്യാപ്ഷനും ഇതിനു മുകളില്‍ കൊടുത്തിട്ടുണ്ട്. ഇതിനുള്ള മറുപടി വൈകാതെ തന്നെ എത്തുകയും ചെയ്തു. അതും കിട്ടേണ്ടിടത്തു നിന്നു തന്നെ.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെ പേജില്‍ നിന്നാണ് ഇതിനു താഴെ കമന്റ് ഇട്ടത്. രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മാസ് മറുപടി. കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ എത്തുന്നുണ്ട്.

മണിക്കൂറുകള്‍ പിന്നിട്ടതോടെ താരപുത്രന്റെ കമന്റ് ലൈക്കുകള്‍ കൊണ്ടും മറുപടികള്‍ കൊണ്ടും ആഘോഷിക്കപ്പെടുകയാണ്. എന്തായാലും എല്ലാവര്‍ക്കും നന്നേ സുഖിച്ചു എന്നത് ഈ വൈറലാകലില്‍ നിന്നും വ്യക്തം.

ഇതിലും വലിയ മറുപടികള്‍ സ്വപ്‌നങ്ങളില്‍ മാത്രമെന്നാണ് പലരും പറയുന്നത്. എന്തായാലും താര പുത്രന്റെ ഭാഗത്തു നിന്നും ഒപ്പം നടന്‍ സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നും ഇതേ ക്കുറിച്ച് കൂടുതല്‍ പഞ്ച് ഡയലോഗുകള്‍ പ്രതീക്ഷിക്കുകയാണ് ആരാധകരിപ്പോള്‍.