ഇളയദളപതിയുടെ ജന്മദിനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനവുമായി ആരാധകർ

ഇന്നാണ് തമിഴകത്തിന്റെ പ്രിയതാരം ദളപതി വിജയുടെ 49ാം ജന്മദിനം. താരത്തിന്റെ പിറന്നാളോടനുബന്ധിച്ച് 49 ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്. കേരളത്തിലെ 14 ജില്ലകളിലായി 36 പരിപാടികൾ പൂർത്തിയാക്കിയ സംഘടന, മുംബൈ, ചെന്നൈ…

ഇന്നാണ് തമിഴകത്തിന്റെ പ്രിയതാരം ദളപതി വിജയുടെ 49ാം ജന്മദിനം. താരത്തിന്റെ പിറന്നാളോടനുബന്ധിച്ച് 49 ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്. കേരളത്തിലെ 14 ജില്ലകളിലായി 36 പരിപാടികൾ പൂർത്തിയാക്കിയ സംഘടന, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും സേവന പ്രവർത്തനങ്ങൾ ചെയ്യുമെന്നാണ് അറിയിക്കുന്നത്.

വിജയ് ജന്മദിനമായ ആയ ജൂൺ 22 ന് തിരുവനന്തപുരം തൈക്കാട് അമ്മയുംകുഞ്ഞും ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരം സമ്മാനിക്കും. കൂടാതെ ചികിത്സക്കിടെ മരിച്ച സഹീബ് എന്ന കുട്ടിയുടെ കുടുംബത്തിന് 50,000 രൂപ ധനസഹായവും നൽകും.30 ദിവസം കൊണ്ട് 49 സേവനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് സംഘാടകരായ വി.ആർ. പ്രതീഷ്, നിതിൻ എന്നിവർ അറിയിച്ചു. പ്രിയമൂടൻ നന്പൻസ് രൂപവത്കരിച്ചത് 2022 ജൂലൈയിലാണ്. രക്തദാനം, സൗജന്യ ഭക്ഷണ വിതരണം എന്നിവയും ഇതിനകം പ്രിയമൂടൻ നന്പൻസ് സംഘടിപ്പിച്ചിട്ടുണ്ട്.

അതേ സമയം വിജയ് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിരിക്കുകയാണ് താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. . കൈയിൽ രക്തം പുരണ്ട ചുറ്റികയുമായുള്ള വിജയ് ആണ് പോസ്റ്ററിലുള്ളത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ്