വിവാഹത്തിന് ശേഷമുള്ള പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിനിടെ വരന് ദാരുണാന്ത്യം

ഫോട്ടോ ഷൂട്ടിനിടെ ഒഴുക്കില്‍ പെട്ട് നവവരന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടി ജാനകിക്കാട് പുഴയില്‍ ഫോട്ടോ ഷൂട്ടിനിടെ വരനും വധുവും ഒഴുക്കില്‍ പെടുകയായിരുന്നു. കോഴിക്കോട് പാലേരി സ്വദേശി റെജിലാലാണ് മരിച്ചത്. റെജിലിനൊപ്പം ഒഴുക്കില്‍പ്പെട്ട വധുവിനെ രക്ഷപ്പെടുത്തി.…

groom-drown-death-during-wedding-photoshoot

ഫോട്ടോ ഷൂട്ടിനിടെ ഒഴുക്കില്‍ പെട്ട് നവവരന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടി ജാനകിക്കാട് പുഴയില്‍ ഫോട്ടോ ഷൂട്ടിനിടെ വരനും വധുവും ഒഴുക്കില്‍ പെടുകയായിരുന്നു. കോഴിക്കോട് പാലേരി സ്വദേശി റെജിലാലാണ് മരിച്ചത്. റെജിലിനൊപ്പം ഒഴുക്കില്‍പ്പെട്ട വധുവിനെ രക്ഷപ്പെടുത്തി. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വധു.

ഇരുവരെയും അവിടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് കരയ്‌ക്കെത്തിച്ച് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിവാഹത്തിന് ശേഷമുള്ള പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിനിടെയാണ് അപകടം. മാര്‍ച്ച് 14നായിരുന്നു ഇവരുടെ വിവാഹം. പുഴയിലെ രണ്ടാൾ താഴ്ചയുള്ള കുഴിയിലേക്കാണ് ഇരുവരും വീണത്. ബന്ധുക്കളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ബന്ധുക്കളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇക്കോടൂറിസം കേന്ദ്രമായ ജാനകിക്കാട് പുഴയില്‍ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു