ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ ടീസർ പുറത്തിറങ്ങി !!

Published by
Kochu

ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ ടീസർ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത സീരീസ് ഉടൻ തന്നെ നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ആരംഭിക്കും. ഒരു പോലീസുകാരനായാണ് ദുൽഖർ സീരീസിൽ എത്തുന്നത്. രാജ് കുമാർ റാവു, ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ, സുമൻ കുമാർ എന്നിവരാണ് ദുൽഖറിനൊപ്പമെത്തുന്ന മറ്റു താരങ്ങൾ. റൊമാൻസ്, ക്രൈം, ഹ്യൂമർ എന്നിവയുൾപ്പെടുത്തി എത്തുന്ന സീരീസ് തൊണ്ണൂറു കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. ഫാമിലിമാൻ എന്ന ഹിറ്റ് വെബ് സീരീസ് ഒരുക്കിയ രാജ് ആൻഡ് ഡികെയുടേതാണ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്.

മലയാള സിനിമയിലെ യൂത്ത് ഐക്കൺ ആണ് ദുൽഖർ സൽമാൻ, ദുൽഖർ സിനിമയിൽ എത്തി പത്ത് വർഷം പിന്നിട്ടത് ഈ അടുത്തകാലത്താണ്, ഈ കാലയളവിൽ തന്നെ നിരവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, മലയാളത്തിന് പുറമെ ഇപ്പോൾ പാൻ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരം കൂടിയാണ് ദുൽഖർ. ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ പാൻ ഇന്ത്യൻ സിനിമ സീത റാം മികച്ച പ്രതികരണമാണ് നേടിയിരുന്നത്. ഇത് നൂറ് കോടിക്ക് മുകളിൽ വരുമാനം നേരുകയും ഉണ്ടായി.