എനിക്ക് നന്നായി മലയാളം സംസാരിക്കാൻ അറിയാം; പറഞ്ഞെന്നേയുള്ളു… ഹരീഷ് ഉത്തമൻ

Published by
AISHUAISWARYA

പൊതുവേ വില്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതമായ നടനാണ് ഹരീഷ് ഉത്തമൻ. ഹരീഷ് ഉത്തമൻ താമസിക്കുന്നത് തമിഴ്‌നാട്ടിനാണ്. ഇപ്പോഴിതാ താരം മലയാളം പഠിച്ചതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.കൂടാതെ കേരളവുമായി വലിയൊരു ബന്ധമുണ്ട് ഹരീഷ് ഉത്തമന്് താരത്തിന്റെ അച്ഛനും അമ്മയും തലശേരിക്കാരാണ്.എന്നാൽ വീട്ടിൽ മലയാളം സംസാരിക്കുന്നത് കുറവായിരുന്നവത്രെ.

പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് താരം എങ്ങനെയാണ് മലയാളം പഠിച്ചതെന്ന് പറഞ്ഞത്. താൻ നന്നായി മലയാളം സംസാരിക്കാൻ പഠിച്ചത് കോളേജിൽ നിന്നാണ്.കോയമ്പത്തൂർ ജീആർഡി കോളേജിലാണ് താൻ ഡിഗ്രി ചെയ്തത്.അവിടെ മലയാളി വിദ്യാർത്ഥികളാണ് കൂടുതൽ. അങ്ങനെയാണ് മലയാളം പഠിച്ചതെന്ന് താരം പറഞ്ഞു.

അപർണബാലമുരളി കേന്ദ്ര കഥാപാത്രമായ ഇനി ഉത്തരം എന്ന സിനിമയാണ് ഹരീഷ് ഉത്തമന്റെ റിലീസിനെത്തുന്നത്. നവാഗതനായ സുധീഷ് രാമചന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇരട്ട തിരാക്കഥാകൃത്തുകളായ രഞ്ജിത്തും ഉണ്ണിയും(സനീഷ്) എന്നിവുടെ ആദ്യ ചിത്രമാണ് ഇനി ഉത്തരം.സിനിമ ഒക്ടോബർ ഏഴിന് പ്രദർശനത്തിനെത്തും.