Film News

പ്ലീസ് അല്‍ഫോണ്‍സ്…സിനിമ നിര്‍ത്തിയാല്‍ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍

അല്‍ഫോന്‍സ് പുത്രന്റെ രോഗാവസ്ഥയും സിനിമ ഉപേക്ഷിക്കുന്നെന്ന പ്രഖ്യാപനവും ഞെട്ടിച്ചിരിക്കുകയാണ് ആരാധകരെയും സഹപ്രവര്‍ത്തകരെയുമെല്ലാം. താരലോകം തന്നെ പ്രിയ സംവിധായകനെ ചേര്‍ത്ത്പിടിക്കുകയാണ്. ഹിറ്റ് മേക്കര്‍ സുധ കൊങ്ങരയ്ക്ക് പിന്നാലെ അല്‍ഫോണ്‍സ് പുത്രനോട് സിനിമ ഉപേക്ഷിക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍. ഞങ്ങളെ രക്ഷിക്കണമെന്നാണ് ഹരീഷ് പേരടി കുറിച്ചത്.

അല്‍ഫോണ്‍സ് താങ്കള്‍ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നു..എന്നാലും നിങ്ങളെ പോലെയുള്ള ഒരു പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണം..അതിന് താങ്കള്‍ സിനിമ ചെയ്‌തേ പറ്റു…ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല…നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങള്‍ നിര്‍ത്തി എന്ന് ഞാന്‍ പറയും…

സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്ന് …നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന് …നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളില്‍ ഞങ്ങള്‍ മുന്ന് നേരം കഴിക്കാറുള്ളത്…നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍…Plz തിരിച്ചുവരിക…ഞങ്ങളെ രക്ഷിക്കുക..നിങ്ങള്‍ സിനിമ ചെയ്ത് കാണാന്‍ ഞാന്‍ അത്രയും ആഗ്രഹിക്കുന്നു…കേരളം മുഴുവന്‍ കൂടെയുണ്ട്..സിനിമ ചെയ്‌തേ പറ്റു എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

”പ്രിയ അല്‍ഫോന്‍സ് പുത്രന്‍, നിങ്ങളുടെ സിനിമകള്‍ ഞാന്‍ മിസ്സ് ചെയ്യും. ‘പ്രേമം’ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. ഞാന്‍ വളരെ മോശമായ മാനസികാവസ്ഥയില്‍ ഇരിക്കുമ്പോള്‍ എനിക്ക് ഉണര്‍വ് തന്നത് ആ ചിത്രമാണ്. അത് ഞാന്‍ വീണ്ടും വീണ്ടും കാണുമായിരുന്നു. ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന എന്നെ, പാടെ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഏതു രൂപത്തിലും കലാസൃഷ്ടി തുടരുക, ഞാനതു കാണും.”എന്നാണ് സുധ കൊങ്കര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാര്‍ഗമില്ല എന്നായിരുന്നു അല്‍ഫോന്‍സ് പുത്രന്‍ പങ്കുവച്ചത്.

Trending

To Top