‘ഹോം’ നല്ല സിനിമയാണ് പക്ഷേ…! ഹരീഷ് പേരടിയുടെ കുറിപ്പ് വൈറലാകുന്നു…

മലയാള സിനിമയിലെ ഉറച്ച പുരുഷ ശബ്ദങ്ങളില്‍ ഒന്നാണ് ഹരീഷ് പേരടി. നാടക കലയിലൂന്നി സിനിമാ രംഗത്തേക്ക് പ്രവേശനം കുറിച്ച അദ്ദേഹം, സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളും എല്ലാ വിഷയത്തിലും തുറന്ന് പറയുന്ന വ്യക്തിയാണ്. ഇപ്പോള്‍ മലയാള…

മലയാള സിനിമയിലെ ഉറച്ച പുരുഷ ശബ്ദങ്ങളില്‍ ഒന്നാണ് ഹരീഷ് പേരടി. നാടക കലയിലൂന്നി സിനിമാ രംഗത്തേക്ക് പ്രവേശനം കുറിച്ച അദ്ദേഹം, സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളും എല്ലാ വിഷയത്തിലും തുറന്ന് പറയുന്ന വ്യക്തിയാണ്. ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുറത്ത് വന്ന മറ്റൊരു ബലാത്സംഗ കേസില്‍ അന്വേഷണം പുരോഗമിക്കവെ ഹരീഷ് പേരടിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ഹോം..നല്ല സിനിമയാണ്..പക്ഷെ ആ നല്ല സിനിമക്ക് 2021-ലെ നല്ല സിനിമക്കുള്ള അവാര്‍ഡ് കൊടുത്താല്‍ അത് മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്ന് വാങ്ങാന്‍ വരുക അതിന്റെ നിര്‍മ്മാതാവായ ലൈംഗിക പീഡനത്തില്‍ ആരോപണ വിധേയനായ വിജയ് ബാബുവാണ്..അത് ആദര്‍ശ രാഷ്ട്രിയത്തെ കളങ്ക പെടുത്താന്‍ സാധ്യതയുണ്ട് എന്ന് ജൂറി അടിമകള്‍ കണ്ടെത്തിയാലും മറിച്ച് സംഭവിച്ചുകൂടായ്ക ഇല്ല എന്ന് കൂടി ഓര്‍മ്മപ്പെടുത്തുകയാണ് ഹരീഷ് പേരടി.. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
ഹോം..നല്ല സിനിമയാണ്..പക്ഷെ ആ നല്ല സിനിമക്ക് 2021-ലെ നല്ല സിനിമക്കുള്ള

അവാര്‍ഡ് കൊടുത്താല്‍ അത് മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്ന് വാങ്ങാന്‍ വരുക അതിന്റെ നിര്‍മ്മാതാവായ ലൈഗിക പീഡനത്തില്‍ ആരോപണ വിധേയനായ വിജയ് ബാബുവാണ്..അത് ആദര്‍ശ രാഷ്ട്രിയത്തെ കളങ്ക പെടുത്താന്‍ സാധ്യതയുണ്ട് എന്ന് ജൂറി അടിമകള്‍ കണ്ടെത്തിയാലും..ചിലപ്പോള്‍ അങ്ങിനെയൊന്നും നോക്കിയാല്‍ ഇവിടെ ജീവിക്കാന്‍ പറ്റില്ലാ എന്ന് നമ്മളെ സ്വന്തം ശശിയേട്ടന്‍ പറഞ്ഞാല്‍ തിരുവായക്ക് എതിര്‍വായ് ഉണ്ടാവാന്‍ സാധ്യതയില്ലാതില്ല… ഇനി ഒരു സമവായമാണ് ലക്ഷ്യമെങ്കില്‍ ഇന്ദ്രസേട്ടനെ നല്ല നടനാക്കി ഈ പ്രശ്‌നം പരിഹരിച്ചാല്‍ ആര്‍ക്കും പരാതിയുണ്ടാവില്ല…മൂപ്പരാണെങ്കില്‍ അവാര്‍ഡ് കമ്മറ്റിയെ പ്രഖ്യാപിക്കുന്നതിന്റെ

തലേന്ന് ചലച്ചിത്ര അക്കാദമിയിലെ സ്ഥാനം ഒഴിയാനുള്ള വിശാല മനസ്‌ക്കതയും കാണിച്ചിട്ടുണ്ട്… എളിമയുടെ രാജകുമാര ന്‍..ഉമ്മ..സത്യത്തില്‍ വിജയ് ബാബു ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ (എനിക്കറിയില്ലാ) അത് ആ പെണ്‍കുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ് ബലാല്‍സംഘം ചെയ്തത്..ഇനി ഈ ജൂറി അംഗങ്ങളൊക്കെ എങ്ങിനെ അവരവരുടെ വീട്ടില്‍ പോകും…പാവം ബുദ്ധിജീവികള്‍…ഇര ആരാണെങ്കിലും അവര്‍ക്ക് നീതി ലഭിക്കട്ടെ..