‘മകള്‍’ സിനിമയിലെ ആ ഗാനം എത്തി… കണ്‍മണിയേ..!!

അങ്ങിനെ കാത്തിരിപ്പിന് ശേഷം മകള്‍ എന്ന സിനിമയുടെ ലിറിക്കല്‍ വീഡിയോ ഗാനം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. പെരുന്നാള്‍ റിലീസായി ഒരുപാട് സിനിമകള്‍ മലയാളി സിനിമാ ആസ്വാദകരിലേക്ക് എത്താന്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതില്‍ സത്യന്‍ അന്തിക്കാടിന്റെ ഒരു…

അങ്ങിനെ കാത്തിരിപ്പിന് ശേഷം മകള്‍ എന്ന സിനിമയുടെ ലിറിക്കല്‍ വീഡിയോ ഗാനം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. പെരുന്നാള്‍ റിലീസായി ഒരുപാട് സിനിമകള്‍ മലയാളി സിനിമാ ആസ്വാദകരിലേക്ക് എത്താന്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതില്‍ സത്യന്‍ അന്തിക്കാടിന്റെ ഒരു കുടുംബചിത്രം വരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷയും സന്തോഷവും ഏറെയാണ്… ഇപ്പോഴിതാ,ജയറാമിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മകളിലെ കണ്‍മണിയേ എന്ന് തുടങ്ങുന്ന ഗാനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നിലവില്‍ കണ്‍മണിയേ എന്ന് തുടങ്ങുന്ന പാട്ടിന്‌റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്…ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക് മീര ജാസ്മിന്‍ തിരിച്ചെത്തുന്ന സിനിമ എന്നതും.. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്നു

എന്നതുമാണ് മകള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രത്യേകത. ജയറാമിനും മീരയ്ക്കുമൊപ്പം മലയാളത്തിലെ മറ്റ് പ്രധാന നടീ നടന്മാരും ഈ സിനിമയില്‍ എത്തുന്നുണ്ട്, ദേവിക സഞ്ജയ്, ശ്രീനിവാസന്‍, സിദ്ദിഖ്, നസ്‌ലെന്‍, ഇന്നസെന്റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ,

നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പെരുന്നാള്‍ റിലീസ് ആയി തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ റിലീസ് 29ന് ആണ്.