മറിച്ച് സംഭവിച്ചാല്‍ മലയാളികള്‍ക്ക് അപമാനമാണ്…!! പ്രേംനസീറിന്റെ വീടിനെ കുറിച്ച് ഹരീഷ് പേരടി…

സിനിമയിലും വ്യക്തി ജീവിതത്തിലും തന്റേതായ നിലപാടിലും ആദര്‍ശങ്ങളിലും ഉറച്ച് നില്‍ക്കുന്ന നടനാണ് ഹരീഷ് പേരടി, ഇപ്പോഴിതാ മലയാള സിനിമയുടെ എക്കാലത്തേയും മികച്ച നടന്‍ പ്രേം നസീറിന്റെ വീടിനെ കുറിച്ച് തന്റെ നിലപാട് അറിയിച്ച് രംഗത്ത്…

സിനിമയിലും വ്യക്തി ജീവിതത്തിലും തന്റേതായ നിലപാടിലും ആദര്‍ശങ്ങളിലും ഉറച്ച് നില്‍ക്കുന്ന നടനാണ് ഹരീഷ് പേരടി, ഇപ്പോഴിതാ മലയാള സിനിമയുടെ എക്കാലത്തേയും മികച്ച നടന്‍ പ്രേം നസീറിന്റെ വീടിനെ കുറിച്ച് തന്റെ നിലപാട് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പ്രേം നസീറിന്റെ ഭവനമായ ലൈല കോട്ടേജ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെടുന്നത്.. കഴിഞ്ഞ ദിവസമാണ് പ്രേം നസീര്‍ എന്ന അതുല്യ പ്രതിഭയുടെ വീട് വില്‍പ്പനയ്ക്ക് എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്.

എന്നാല്‍ അത് സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു സ്മാരകം ആക്കണം എന്നാണ് പൊതുവെയുള്ള അഭിപ്രായം… ഇതേ കുറിച്ച് ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ.. പത്മശ്രിയും പത്മഭൂഷണും..542 സിനിമകളിലെ നായകനായതിന്റെ പേരിലും ഷീലാമ്മയെ പോലുള്ള ഒരേ നായികയോടൊപ്പം കൂടുതല്‍ അഭിനയിച്ചതിന്റെ പേരിലും രണ്ട് വേള്‍ഡ് ഗിസ് അവാര്‍ഡുകള്‍..ഒരു പാട് സാധാരണ മനുഷ്യരെ തിയ്യറ്ററില്‍ സിനിമ കാണാന്‍ പഠിപ്പിച്ച,

ഏത് ഉയരത്തില്‍ നില്‍ക്കുമ്പോളും മനുഷ്യന്റെ അടിസ്ഥാന യോഗ്യത എളിമയാണെ് മലയാളിയെ പഠിപ്പിച്ച ഈ മനുഷ്യനെ അടുത്ത തലമുറ കൃത്യമായ പ്രാധാന്യത്തോടെ അറിഞ്ഞെപറ്റു…മനസ്സിലാക്കിയെപറ്റു…അതിന് ഈ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സാസംകാരിക സമാരകമായി മാറ്റണം..അല്ലെങ്കില്‍ മലയാളികള്‍ക്കുമുഴുവന്‍

അപമാനമാണ്…സാംസ്‌കാരിക വകുപ്പിനും കേരള സര്‍ക്കാറിനും സംസ്‌ക്കാരം എന്താണെ് ലോകത്തെ അറിയിക്കാന്‍ വീണുകിട്ടിയ അപൂര്‍വ്വഅവസരം..ഈ അവസരം കളഞ്ഞുകുളിക്കരുത്…മനുഷ്യത്വത്തോടെ,സംസ്‌ക്കാരത്തോടെ ഈ വിഷയത്തെ സമീപിക്കുക.