കുടുംബത്തില്‍ നിന്ന് ഓരോരുത്തരായി പോകുന്നു..!! ഞാനും ക്യൂവിലാണ്..!! – ജനാര്‍ദ്ദനന്‍

മലയാള സിനിമയുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗം സിനിമാ ലോകത്തെ തന്നെ വല്ലാതെ തളര്‍ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കാതോട് കാതോരം എന്ന സിനിമ മുതല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജനാര്‍ദ്ദനന്‍ ജോണ്‍…

മലയാള സിനിമയുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗം സിനിമാ ലോകത്തെ തന്നെ വല്ലാതെ തളര്‍ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കാതോട് കാതോരം എന്ന സിനിമ മുതല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജനാര്‍ദ്ദനന്‍ ജോണ്‍ പോളിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ആരാധകരെ വിഷമത്തിലാഴ്ത്തുന്നത്. ജോണ്‍ പോളിനെ കുറിച്ച് ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ എന്നും അത് ഒരുപാടാണെന്നും ജനാര്‍ദ്ദനന്‍ പറയുന്നു… അദ്ദേഹത്തിന്റെ വിയോഗത്തില്‍ വളരെ അധികം വിഷമമുണ്ട്.

‘കാതോട് കാതോരം’ മുതല്‍ നിരവധി ചിത്രങ്ങളില്‍ അദ്ദേഹവുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഈ അവസരത്തില്‍ എന്താണ് പറയേണ്ടത് എന്ന് അറിയില്ല.. നമ്മുടെ കുടുംബത്തട്ടില്‍ നിന്ന് ഓരോരുത്തരായി പൊയ്‌ക്കൊണ്ടിരിക്കുകയാണ്.. ഇപ്പോള്‍ ഞാനും ക്യൂവിലാണ് എന്ന് തോന്നുകയാണ് എന്നും ജനാര്‍ദ്ദനന്‍ കൂട്ടിച്ചേര്‍ത്തു.. അദ്ദേഹത്തിന്റെ സംസാരമാണ് തന്നെ ഏറെ ആകര്‍ഷിച്ച കാര്യം എന്നും ഏതു വിഷയത്തെ കുറിച്ചും നല്ല ലളിതമായ ഭാഷയില്‍

വളരെ മനോഹരമായി സംസാരിക്കാനുള്ള കഴിവ് ജോണ്‍ പോളിന് ഉണ്ടെന്നും ജനാര്‍ദ്ദനന്‍ പറയുന്നു… ഏപ്രില്‍ 23-ാം തീയതി ആയിരുന്നു മലയാളത്തിന്റെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളായിരുന്ന ജോണ്‍ പോളിന്റെ വിയോഗം… ഒരുപാട് ജീവനുള്ള കഥാപാത്രങ്ങളെ തന്റെ എഴുത്തിലൂടെ ആരാധകര്‍ക്ക് സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്.