Film News

ദാരിദ്ര്യം അത് എനിക്ക് നന്നായി അറിയാം! പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു തന്നെ കൈയിൽ പിക്കാസും എടുത്തു ജോലിക്ക് പോയി, ഹരിശ്രീ അശോകൻ 

മലയാള സിനിമയിൽ നിരവധി ഹാസ്യ കഥാപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച ഒരു നടൻ തന്നെയാണ് നടൻ ഹരിശ്രീ അശോകൻ. മിമിക്രി കലാരംഗത്തിലൂടെ ആയിരുന്നു അദ്ദേഹം സിനിമ മേഖലയിലേക്ക് എത്തിയത്. ദാരിദ്ര്യം അത് എന്താണ് എന്ന് തനിക്കറിയാം എന്നും ആ അവസ്ഥയെ കുറിച്ചും തുറന്നു പറയുകയാണ് നടൻ അമൃത ടി വി യിലെ കോമഡി മാസ്റ്റേഴ്സ് എന്ന പ്രോഗ്രമിലൂടെ.

ദാരിദ്ര്യം നിറഞ്ഞ അവസ്ഥയിൽ നിന്നുമാണ് താൻ ഈ മേഖലയിലേക്ക് കടന്നു വന്നത്. എന്റെ സഹോദരങ്ങൾ എല്ലാം ടെലികോ൦ ഡിപ്പാർട്മെന്റിൽ ജോലി ഉള്ളവർ ആണ്, ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ആണ് ആദ്യമായി പിക്കാസ് എടുത്തുകൊണ്ടു ജോലിക്ക് പോകുന്നത്, അന്ന് സഹോദരങ്ങളുടെ കൂടെ പിക്കാസും എടുത്തുകൊണ്ടു റോഡ് കുഴിക്കാൻ ഇറങ്ങുമായിരുന്നു.

കേബിൾ ഇടാൻ വേണ്ടി ആയിരുന്നു രാവിലെ തന്നെ സഹോദരങ്ങൾക്കൊപ്പം താനും പിക്കാസും എടുത്തു പണിക്ക് പോകുന്നത്, എന്നാൽ എന്റെ ജോലി അത് കുടുംബത്തിന് വലിയ ആശ്വാസം ആയിരുന്നു, അന്ന് എനിക്ക് കിട്ടുന്ന ശമ്പളം വെറും ആറ്  രൂപയാണ്, അത് വല്യ രീതിയിൽ ഗുണം ചെയ്യ്തു. പിന്നീടാണ് പരുപടികൾക്ക് പോകാൻ തുടങ്ങിയത്,  ഒരു അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ പ്രോഗ്രാം ചെയ്യാൻ അന്നൊക്കെ ലെറ്റർ എഴുതികൊടുക്കണമായിരുന്നു, എന്നാൽ ഞാൻ എഴുതിക്കൊടുത്ത ലെറ്റർ അവർ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. വർഷങ്ങളോളം കാത്തിരുന്നതിനു ശേഷമാണ് കലാഭവൻ മണിക്കൊപ്പം  ഒരു പരുപാടി ചെയ്യ്തത് നടൻ പറയുന്നു.

Trending

To Top