നെറ്റ് ഫ്ലിക്സിന്റെ പ്രചാരണ തന്ത്രങ്ങൾ ആണ് മിന്നൽ മുരളിക്ക് രക്ഷയായത്

ടൊവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘മിന്നല്‍ മുരളി’ എന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയതിന് പിന്നാലെ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പല ഭാഗത്തുനിന്നും ലഭിച്ചത്. നെറ്റ്ഫ്‌ലിക്‌സ് ആഗോള തലത്തിലും…

ടൊവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘മിന്നല്‍ മുരളി’ എന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയതിന് പിന്നാലെ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പല ഭാഗത്തുനിന്നും ലഭിച്ചത്. നെറ്റ്ഫ്‌ലിക്‌സ് ആഗോള തലത്തിലും ചിത്രം പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാവുന്നത്. മിന്നൽ മുരളി ഡയറക്റ്റ് ഓ ടി ടി റിലീസ് ആയതു കൊണ്ട് പാൻ ഇന്ത്യൻ മലയാളം മൂവിയായി അംഗീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഹിഷാം ഹനീഫ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മലയാളത്തിന്റെ ആദ്യ പാൻ ഇന്ത്യ സിനിമ
—————————————————————
മലയാളത്തിൽ നിന്നും പാൻ ഇന്ത്യ ലെവലിൽ ഒരു പടം എന്നുണ്ടാകും എന്നൊക്കെ പല പോസ്റ്റുകളും കണ്ടു .
മിന്നൽ മുരളി ഡയറക്റ്റ് ഓ ടി ടി റിലീസ് ആയതു കൊണ്ട് പാൻ ഇന്ത്യൻ മലയാളം മൂവിയായി അംഗീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല .നേരിട്ടുള്ള തിയേറ്റർ റിലീസ് ആയിരുന്നേൽ ഒരു പക്ഷെ ഒരു സാധാരണ ഡബ്ബിങ് പടം പോലെ മറ്റു സംസ്ഥാങ്ങളിൽ ഒതുങ്ങാനാണ് സാധ്യത കൂടുതൽ .സത്യം പറഞ്ഞാൽ നെറ്റ് ഫ്ലിക്സിന്റെ പ്രചാരണ തന്ത്രങ്ങൾ ആണ് മിന്നൽ മുരളിക്ക് രക്ഷയായത് .
പക്ഷെ മലയാളത്തിൽ നിന്നുമൊരു പാൻ ഇന്ത്യൻ സിനിമ ഈ തലമുറ ജനിക്കുന്നതിനു മുൻപേ സംഭവിച്ചിരുന്നു .
അതാണ് മൈ ഡിയർ കുട്ടിച്ചാത്തൻ 3 ഡി .ഇൻഡ്യയിലെ ആദ്യത്തെ 3 ഡി വിസ്മയം .നവോദയയുടെ ബാനറിൽ നവോദയ അപ്പച്ചൻ നിർമിച്ചു അദ്ധേഹത്തിന്റെ മകൻ ജിജോ സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ സോഷ്യൽ മീഡിയ ,ഇന്റെര്നെറ് തുടങ്ങിയ പ്രചാരണ രീതികൾ ആരും കേട്ടിട്ടില്ലാത്ത കാലത്തും ഇന്ത്യയിലും വിദേശത്തും ഓളമുണ്ടാക്കിയ സിനിമയാണ് .1997 പടം റീ റിലീസ് ചെയ്തപ്പോളും പടം സൂപ്പർ ഹിറ്റ് ആയിരുന്നു .അറിയപ്പെടാത്ത കുറച്ചു ബാലതാരങ്ങളെ അഭിനയിപ്പിച്ചു ഇന്ത്യ മുഴുവൻ 1984 കാല ഘട്ടത്തിലെ പാൻ ഇന്ത്യ ഹിറ്റ് ആക്കിയ മലയാളത്തിന്റെ തട്ട് താണു തന്നെ ഇരിക്കും .