മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു സംവൃത സുനിൽ. ഇപ്പോൾ താരം തന്റെ അവധികാലം ആഘോഷിക്കാൻ തന്റെ സുഹൃത്തുക്കൾക്കൊപ്പം നാട്ടിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ താരം തന്റെ പഴയ കാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്ന തിരക്കുകളിൽ ആണ്. എക്കാലത്തേക്കുമുള്ള തന്റെ സുഹൃത്തുക്കൾ എന്നാണ് സംവൃത തന്റെ കൂട്ടുകാരെ വിശേഷിപ്പിക്കുന്നത്. ഇന്ദ്രജിത്, പൂർണിമ ഇന്ദ്രജിത്, ജയസൂര്യ എന്നിവരുമായുള്ള തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയ പേജുകളിൽ ഇങ്ങനെ കുറിച്ചിരിക്കുന്നത്.