വെല്‍വെറ്റ് സ്ട്രാപ് ഗൗണില്‍ അതീവ സുന്ദരിയായി ഹണി റോസ്; വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയ നടി ഹണി റോസിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. തിളക്കമുള്ള വെല്‍വെറ്റ് സ്ട്രാപ് ഗൗണില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. ബോയ്കട്ട് ഹെയര്‍ സ്‌റ്റൈലും ഗൗണിന്റെ അതേ നിറത്തിലുള്ള കമ്മലും മോതിരവും താരത്തിന് വ്യത്യസ്ത…

മലയാളികളുടെ പ്രിയ നടി ഹണി റോസിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. തിളക്കമുള്ള വെല്‍വെറ്റ് സ്ട്രാപ് ഗൗണില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. ബോയ്കട്ട് ഹെയര്‍ സ്‌റ്റൈലും ഗൗണിന്റെ അതേ നിറത്തിലുള്ള കമ്മലും മോതിരവും താരത്തിന് വ്യത്യസ്ത ലുക്ക് നല്‍കുന്നുണ്ട്.

നിരവധി പേരാണ് ഈ ചിത്രത്തിന് കമന്റുകളുമായെത്തിയത്. മുന്തിരിക്കളര്‍ നന്നായി യോജിക്കുന്നുണ്ടെന്നും ശില്‍പത്തെ പോലെയുണ്ടെന്നും ആരാധകര്‍ പറയുന്നു. മുടി മുറിച്ചോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.


ബെന്നറ്റ് എം വര്‍ഗീസാണ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അനോഘി-പ്രിയ കിഷോറാണ് കോസ്റ്റ്യൂം ഒരുക്കിയത്. താരം ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

2005-ല്‍ മണിക്കുട്ടനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചാണ് ഹണി റോസ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് നടി.