കന്നഡ സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയുടെ അനന്തരവന് നായികയായി മലയാളി നടി

കന്നഡ സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയുടെ അനന്തരവന്‍ നിരഞ്ജന്‍ സുധീന്ദ്രയ്ക്ക് നായികയായി മലയാളി നടി. ‘ഹണ്ടര്‍ ഓണ്‍ ഡ്യൂട്ടി’ എന്ന് പേരിട്ടിരിക്കുന്ന ആക്ഷന്‍ ചിത്രത്തില്‍ നടി സൗമ്യ മേനോനാണ് നായിക. വിനയ് കൃഷ്ണയാണ് ചിത്രത്തിന് കഥ, തിരക്കഥ,…

കന്നഡ സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയുടെ അനന്തരവന്‍ നിരഞ്ജന്‍ സുധീന്ദ്രയ്ക്ക് നായികയായി മലയാളി നടി. ‘ഹണ്ടര്‍ ഓണ്‍ ഡ്യൂട്ടി’ എന്ന് പേരിട്ടിരിക്കുന്ന ആക്ഷന്‍ ചിത്രത്തില്‍ നടി സൗമ്യ മേനോനാണ് നായിക.

വിനയ് കൃഷ്ണയാണ് ചിത്രത്തിന് കഥ, തിരക്കഥ, സംവിധാനം എന്നിവ ഒരുക്കിയിരിക്കുന്നത്. ത്രിവിക്രമ സഫല്യ ചിത്രം നിര്‍മ്മിക്കുന്നു.

തെന്നിന്ത്യന്‍ സിനിമയില്‍ നടി സൗമ്യ കാലുറപ്പിക്കുന്നതിന്റെ വ്യക്തമായ തെിളിവായിരിക്കും ഹണ്ടര്‍ ഓണ്‍ ഡ്യൂട്ടി എന്നാണ് വിലയിരുത്തല്‍. തെലുങ്കില്‍ മഹേഷ് ബാബു നായകനാകുന്ന സര്‍കാരു വാരി പാട്ട എന്ന ചിത്രതത്തിലും സൗമ്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രവും ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

‘മിഴിനീര്‍’ എന്ന ആല്‍ബത്തിലെ ‘വണ്ണാത്തി’ എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൗമ്യ
മേനോന്‍. സുഗീത് സംവിധാനം ചെയ്ത കിനാവള്ളികള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
2019ല്‍ പുറത്തിറങ്ങിയ ചില്‍ഡ്രന്‍സ് പാര്‍ക്ക്,നീയും ഞാനും എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

വണ്ണാത്തി എന്ന പാട്ട് മാത്രം മതി ഒരു തലമുറയ്ക്ക് സൗമ്യയെ ഓര്‍ത്തെടുക്കാന്‍. നര്‍ത്തകി കൂടിയാണ് സൗമ്യ. കഥക്, ഭരതനാട്യ പഠനങ്ങളൊക്കെ തന്റെ എട്ടാം വയസ്സില്‍ തുടങ്ങിയതാണ്.

റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ് സൗമ്യ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. ഷറഫുദീന്‍, ധ്രുവന്‍ എന്നിവരായിരുന്നു ചിത്രത്തിലെ നായകന്മാര്‍. നീന എന്ന കഥാപാത്രമായിട്ടാണ് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ സൗമ്യ എത്തിയത്.

ബിബിന്‍ ജോര്‍ജും നമിതാ പ്രമോദും പ്രധാന വേഷത്തില്‍ എത്തിയ മാര്‍ഗംകളി എന്ന ചിത്രത്തില്‍ ഊര്‍മ്മിള എന്ന കഥാപാത്രമായിട്ടാണ് സൗമ്യ എത്തിയത്. നീയും ഞാനും എന്ന സിനിമയാണ് സൗമ്യ പിന്നീട് അഭിനയിച്ച ചിത്രം.

ഒരു തലമുറ ആവേശത്തോടെ നെഞ്ചിലേറ്റിയ ചില ടെലിവിഷന്‍ പ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഇല്ലാതിരുന്ന കാലത്ത് കൈരളീ വീ, ഏഷ്യാനെറ്റ് പ്ലസ് ഒപ്പം കിരണ്‍ ടി വി ഇതിനൊക്കെ മുന്നില്‍ ആല്‍ബം പാട്ടുകളെ അത്ഭുതത്തോടെ നോക്കിക്കണ്ടിരുന്ന ഒരു തലമുറ. ഡ്യൂ ഡ്രോപ്സ്, മിസ്റ്റ് എന്നൊക്കെ പേരുകളില്‍ വിവിധ അവതാരകര്‍ നമുക്കു മുന്നിലേയ്ക്ക് ഫോണ്‍ ഇന്‍ പ്രോഗ്രാമുകളുമായി എത്തി വിവിധ ആല്‍ബം പാട്ടുകള്‍ നമുക്കു മുന്നിലേയ്ക്ക് എത്തിച്ചിരുന്ന കാലം.

സുന്ദരിയേ വാ…, ചെമ്പകമേ തുടങ്ങിയ പാട്ടുകളുമായി ‘ചെമ്പകമേ’ എന്ന ആല്‍ബം ഉള്‍പ്പെടെ സൂപ്പര്‍ഹിറ്റായി മാറിയ സമയമായിരുന്നു അത്.

ചെമ്പകമേ പോലെ തന്നെ അന്ന് പ്രേക്ഷകര്‍ ഹിറ്റാക്കിയ ആല്‍ബമായിരുന്നു മിഴിനീര്‍. ശ്യാം ധര്‍മ്മന്‍ ആയിരുന്നു സംഗീതം. അതിലെ എല്ലാ പാട്ടുകളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണെങ്കിലും സൗമ്യ മേനോന്‍ നായികയായെത്തിയ ഒരു പാട്ടിനോട് പ്രത്യേക ഇഷ്ടകൂടുതലും ഉണ്ടായിരുന്നു.

ആ പാട്ടിന്റെ യൂട്യൂബ് വീഡിയോയ്ക്ക് താഴേ ഇപ്പോഴും വരുന്ന അനവധി കമന്റുകള്‍ തന്നെ മതി ഈ ഇഷ്ടം അറിയാന്‍.