‘ഈ ‘ചാമ്പിക്കോ’ കണ്ടതിന് ശേഷം മമ്മൂട്ടി അഭിനയം നിര്‍ത്തി’- വൈറലായി വീഡിയോ

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മൈക്കിളപ്പന്റെ ‘ചാമ്പിക്കോ’ ഗ്രൂപ്പ് ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, സിനിമാ താരങ്ങളും ഒടുവില്‍ പി ജയരാജനടക്കമുള്ള രാഷ്ട്രീയ…

bheeshma chambiko video viral on social media

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മൈക്കിളപ്പന്റെ ‘ചാമ്പിക്കോ’ ഗ്രൂപ്പ് ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, സിനിമാ താരങ്ങളും ഒടുവില്‍ പി ജയരാജനടക്കമുള്ള രാഷ്ട്രീയ നേതാക്കളും ട്രെന്റിനൊപ്പം മൈക്കിളപ്പനായെത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിച്ചു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ‘ചാമ്പിക്കോ’ വീഡിയോയാണ് വൈറലാവുന്നത്. ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ ഇരിക്കുന്നിടത്തേക്ക് മറ്റൊരു കുട്ടി വന്ന് ഇരിക്കുന്നതും ചാമ്പിക്കോ പറയാനാകാതെ ചിരിക്കുന്നതുമാണ് വീഡിയോയില്‍. രസകരമായ വീഡിയോയ്ക്ക് നിരവധി കമന്റുകളാണുയരുന്നത്. ഈ ചാമ്പികോ കണ്ടതിന് ശേഷം മമ്മൂട്ടി സിനിമ അഭിനയം നിര്‍ത്തി എന്നാണ് അറിഞ്ഞതെന്നാണ് ഒരാളുടെ കമന്റ്. ‘ആ കുട്ടി വിചാരിച്ചു കാണും കാല് കയറ്റിവച്ചു തരാന്‍ ആരെങ്കിലും വരുമെന്ന്…അപ്പോഴെക്കും ചാമ്പി, നീ എവിടെ പരിപാടി അവതരിപ്പിച്ചാലു? ഇത് തന്നെയാണല്ലോ അവസ്ഥ.. ഇങ്ങനെ പോകുന്നു കമന്റുകള്‍.