ഭാവനയുടെ ഹണ്ട് ടീസർ ഏപ്രിൽ 6ന് എത്തും

സംവിധായകൻ ഷാജി കൈലാസും ഭാവനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹണ്ട്.ഹൊറർ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ഭാവനയുടെ മലയാളത്തിലേക്കുള്ള വൻ തിരിച്ചുവരവായിരിക്കുന്നും ചിത്രത്തിന്റെ ഷൂട്ടിം അടുത്തിടെയാണ് അവസാനിച്ചത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടീസർ ഏപ്രിൽ…

സംവിധായകൻ ഷാജി കൈലാസും ഭാവനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹണ്ട്.ഹൊറർ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ഭാവനയുടെ മലയാളത്തിലേക്കുള്ള വൻ തിരിച്ചുവരവായിരിക്കുന്നും ചിത്രത്തിന്റെ ഷൂട്ടിം അടുത്തിടെയാണ് അവസാനിച്ചത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടീസർ ഏപ്രിൽ 6ന് എത്തും എന്നറിയിക്കുകയാണ് അണിയറ പ്രവർത്തകർ.

ഏപ്രിൽ 6ന് വൈകിട്ട് ആറുമണിക്കാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിടുക.ഹണ്ട്‌മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. ‘ഡോ. കീർത്തി’ എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ അഴിക്കുന്നതാണ് സിനിമയുടെ പ്രമേയം.നിഖിൽ എസ് ആനന്ദാണ് സിനിമയുടെ രചന നിർവഹിക്കുന്നത്.

അതിഥി രവി, അജ്മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരാണ് ഹണ്ടിൽ പ്രധാന വേഷത്തിൽ എത്തുന്നു.ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. ാക്‌സൺ ജോൺസൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത്്‌കൈലാസ് മേനോൻ ആണ്