അർഹമായ അവസരം വന്നാൽ മലയാളത്തിൽ അഭിനയിക്കുമെന്ന് സാമന്ത

തെന്നിന്ത്യൻ താരസുന്ദരി സാമന്ത നായികയാകുന്ന പുതിയ ചിത്രമാണ് ‘ശാകുന്തളം’. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയിൽ സാമന്ത ശകുന്തളയാകുമ്പോൾ യുവ താരം ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ…

തെന്നിന്ത്യൻ താരസുന്ദരി സാമന്ത നായികയാകുന്ന പുതിയ ചിത്രമാണ് ‘ശാകുന്തളം’. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയിൽ സാമന്ത ശകുന്തളയാകുമ്പോൾ യുവ താരം ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ 14ന് റിലീസ് ചെയ്യും. ഇപ്പോഴിതാ മലയാളത്തിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമുണ്ടോന്നറിയിക്കുകയാണ് സാമന്ത.


തന്റെ പുതിയ ചിത്രം ‘ശാകുന്തള’ത്തിൻറെ പ്രചാരണത്തിൻറെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴാണ് മലയാളത്തിൽ അർഹമായ അവസരം വന്നാൽ അഭിനയിക്കുമെന്നാണ് സാമന്ത പറഞ്ഞത്. അതേ സമയം ശകുന്തളയായുള്ള സാമന്തയുടെ ലുക്ക് ഇതിനകം വൈറലായിരിക്കുകയാണ്.പ്രമുഖ ഫാഷൻ ഡിസൈനർ നീത ലുല്ലയാണ് സാമന്തയ്ക്കു വേണ്ടി വസ്ത്രങ്ങളും ആഭരണങ്ങളും ഒരുക്കിയിരിക്കുന്നത്

തെലുങ്ക് താരം അല്ലു അർജുന്റ മകൾ അല്ലു അർഹ ശാകുന്തളം എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട്. അല്ലു അർഹയുടെ അരങ്ങേറ്റ ചിത്രമാണിത്.പ്രകാശ് രാജ്,സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് സിനിമ നിർമ്മിക്കുന്നത്