മുകുന്ദൻ ഉണ്ണി എന്ന സിനിമ നെഗറ്റീവ് സിനിമയാണ് ഇടവേള ബാബു !!

തീയറ്ററിൽ വിജയം കൈവരിച്ച മുകുന്ദൻ ഉണ്ണി എന്ന സിനിമയെക്കുറിച്ച് ഇടവേള ബാബു പൊതുവേദിയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്. മുകുന്ദൻ ഉണ്ണി എന്ന സിനിമ ഇവിടെ ഇറങ്ങി ഇതിന് എങ്ങനെ…

തീയറ്ററിൽ വിജയം കൈവരിച്ച മുകുന്ദൻ ഉണ്ണി എന്ന സിനിമയെക്കുറിച്ച് ഇടവേള ബാബു പൊതുവേദിയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്. മുകുന്ദൻ ഉണ്ണി എന്ന സിനിമ ഇവിടെ ഇറങ്ങി ഇതിന് എങ്ങനെ സെൻസറിങ് കിട്ടിയെന്ന് അറിയില്ല. കാരണം മൊത്തം നെഗറ്റിവ് ആണ്, സിനിമ തുടങ്ങുമ്പോൾ തന്നെ ഞങ്ങൾക്ക് ആരോടും നന്ദി പറയാൻ ഇല്ല എന്ന തരത്തിൽ എഴുതി കാണിച്ചാണ് തുടങ്ങുന്നത്. സിനിയമയുടെ അവസാനം നായിക പറയുന്ന വാക്കുകൾ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല.

അങ്ങനത്തെ ഒരു ഭാഷയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ സിനിമ നിങ്ങൾ കാണണം മൊത്തത്തിൽ നെഗറ്റിവ് ആണ്, അങ്ങനെ ഒരു സിനിമ ഇവിടെ ഓടി എന്നതും നമ്മൾ കാണണം, പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണ്. ഞാൻ വിനീത് ശ്രീനിവാസനെ വിളിച്ചു എങ്ങനെ ഈ സിനിമയിൽ അഭിനയിച്ചു എന്നറിയാൻ. വിനീത് പറഞ്ഞത് ഏഴോളം നായകൻമ്മാരോട് കഥ പറഞ്ഞു ആരും തയാറായില്ല. വിനീതിന് അതിൽ നിന്നും ഒഴിഞ്ഞു മാറാൻ പറ്റില്ലായിരുന്നു, കാരണം വിനീതിന്റെ അസിസ്റ്റന്റ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. അപ്പോൾ സിനിമയുടെ പോക്ക് എങ്ങോട്ടാണെന്നതിനേക്കാൾ അത്ഭുതം തോന്നിയത് പ്രേഷകർ എങ്ങോട്ടാണ് പോകുന്നതിലാണ്.